LiveTV

Live

Kerala

ആനയെ കുളിപ്പിക്കുന്നതിനിടെ പാപ്പാൻ ആനയുടെ അടിയിൽപ്പെട്ട് മരിച്ചു

ചെന്നിത്തല സ്വദേശി അരുണ്‍ പണിക്കരാണ്(42) മരിച്ചത്. 

ആനയെ കുളിപ്പിക്കുന്നതിനിടെ പാപ്പാൻ ആനയുടെ അടിയിൽപ്പെട്ട് മരിച്ചു

കോട്ടയത്ത് ആനയെ കുളിപ്പിക്കുന്നതിനിടെ പാപ്പാൻ ആനയുടെ അടിയിൽപ്പെട്ട് മരിച്ചു. ചെന്നിത്തല സ്വദേശി അരുണ്‍ പണിക്കരാണ്(42) മരിച്ചത്. ഞായറാഴ്ച രാവിലെ കാരാപ്പുഴയില്‍ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു അപകടം. ആനയെ കുളിപ്പിക്കുമ്പോൾ പാപ്പാൻ ആനയോട് കിടക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ പാപ്പാനായ അരുൺ തെന്നിവീണു. എന്നാൽ ഇതേസമയം തന്നെ ആന പാപ്പാനുമേൽ കിടക്കുകയും പാപ്പാൻ ആനയുടെ അടിയിൽപ്പെടുകയുമായിരുന്നു.