LiveTV

Live

Kerala

ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് ബന്ധുക്കള്‍

രാഷ്ട്രീയ കൊലപാതകമെന്ന സി.പി.എം ആരോപണം കോണ്‍ഗ്രസ് നേതൃത്വം നേരത്തെ തന്നെ തള്ളിയിരുന്നു.

ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് ബന്ധുക്കള്‍

കൊല്ലം ചിതറയിലെ സി.പി.എം പ്രവര്‍ത്തകന്‍ ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണം തള്ളി ബന്ധുക്കള്‍. കൊലക്ക് കാരണം മരച്ചീനി കച്ചവടത്തിലെ തര്‍ക്കമാണ്. ബഷീറും കൊല നടത്തിയ ഷാജഹാനും തമ്മില്‍ രാഷ്ട്രീയ വൈരാഗ്യം ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് ചിതറ സ്വദേശി ബഷീര്‍ കുത്തേറ്റ് മരിച്ചത്. കൊല നടത്തിയ ഷാജഹാനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. സി.പി.എം സജീവ പ്രവര്‍ത്തകനായ ബഷീറിനെ കോണ്‍ഗ്രസുകാരനായ ഷാജഹാന്‍ രാഷ്ട്രീയ വൈരാഗ്യം മൂലം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സി.പി.എം ആരോപണം. എന്നാല്‍ ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഷാജഹാനും ബഷീറും തമ്മില്‍ രാഷ്ട്രീയ വൈരാഗ്യമില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

രാഷ്ട്രീയ കൊലപാതകമെന്ന സി.പി.എം ആരോപണം കോണ്‍ഗ്രസ് നേതൃത്വം നേരത്തെ തന്നെ തള്ളിയിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചിതറയില്‍ സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്.