LiveTV

Live

Kerala

എം.ബി.ബി.എസ് പ്രവേശനം നേടിയ പാവപ്പെട്ട വിദ്യാർഥികൾക്ക് ലഭിക്കേണ്ട ഫീസിളവ് ലഭിക്കുന്നില്ലെന്ന് പരാതി

കളക്ടർമാരുടെ റിപ്പോർട്ടും വെയിറ്റേജ് മാർക്കും കഴിഞ്ഞ ദിവസം പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിരുന്നു

എം.ബി.ബി.എസ് പ്രവേശനം നേടിയ പാവപ്പെട്ട വിദ്യാർഥികൾക്ക് ലഭിക്കേണ്ട ഫീസിളവ് ലഭിക്കുന്നില്ലെന്ന് പരാതി

സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ് പ്രവേശനം നേടിയ പാവപ്പെട്ട വിദ്യാർഥികൾക്ക് ലഭിക്കേണ്ട ഫീസിളവ് ലഭിക്കുന്നില്ലെന്ന് പരാതി. എൻ.ആർ.ഐ സീറ്റിൽ 5 ലക്ഷം രൂപ അധികം ഈടാക്കുകയും ആ തുക പാവപ്പെട്ടവർക് ഫീസിളവ് നൽകുന്നതിന് വിനിയോഗിക്കുകയുമാണ് ചെയ്യുന്നത്. ഇതിനായി എൻ.ആർ.ഐ ഫീസ് 20 ലക്ഷമായി നിശ്ചയിച്ചിരുന്നു.

2017 - 18 അധ്യയന വർഷം എം.ബി.ബി.എസ് പ്രവേശനം നേടിയ 203 ബി.പി.എല്‍ വിദ്യാർഥികളാണ് ഫീസിളവിന് അപേക്ഷ നൽകിയത്. ദാരിദ്ര്യം നിശ്ചയിക്കുന്നതിനുള്ള സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് വെയിറ്റേജ് മാർക്ക് ഇടുന്നതിനായി അപേക്ഷകൾ കളക്ടർമാർക് അയച്ചുകൊടുത്തിരുന്നു. എന്നാൽ ഈ മാനദണ്ഡങ്ങളിൻ പലതും അപ്രായോഗികമാണെന്ന് ആക്ഷേപമുണ്ട്.

കളക്ടർമാരുടെ റിപ്പോർട്ടും വെയിറ്റേജ് മാർക്കും കഴിഞ്ഞ ദിവസം പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിരുന്നു. ഇതനുസരിച്ച് 30 മാർക്കിൽ കൂടുതലോടെ ഫീസിളവിന് അർഹത നേടയത് 65 പേർ മാത്രമാണ്. 220 എൻ.ആർ.ഐ വിദ്യാർഥികളിൽ നിന്ന് 5ലക്ഷം രൂപ വീതം അധികം പിരിച്ചെടുത്ത സാഹചര്യത്തിൽ 220 പേർക്കെങ്കിലും ഫീസിളവ് നൽകണമെന്നാണ് ബി.പി.എല്‍ വിദ്യർഥികളുടെ ആവശ്യം. ഫീസ് നിർണയം റദ്ദാക്കിയ ഹൈക്കോടതി വിധി ഫീസിളവ് നൽകുന്ന പദ്ധതിയെ ബാധിക്കുമെന്ന ആശങ്കയാണ് വിദ്യാർഥികൾക്കുള്ളത്.