LiveTV

Live

Kerala

കൊച്ചിയില്‍ ‘മീഡിയവണ്‍ മെഗാ മ്യൂസിക്ക് നൈറ്റിന്’ ഇന്ന് അരങ്ങുണരും

മീഡിയവണ്‍ മെഗാ മ്യൂസിക്ക് നൈറ്റിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു

കൊച്ചിയില്‍ ‘മീഡിയവണ്‍ മെഗാ മ്യൂസിക്ക് നൈറ്റിന്’ ഇന്ന് അരങ്ങുണരും

കൊച്ചി കാത്തിരുന്ന മീഡിയവണ്‍ മെഗാ മ്യൂസിക്ക് നൈറ്റിന് ഇന്ന് അരങ്ങുണരും. വിനീത് ശ്രീനിവാസനും സിതാരയും ഒരുക്കുന്ന സംഗീത രാവിനൊപ്പം വയലിനിസ്റ്റ് മനോജ് ജോര്‍ജും ഒരുമിക്കുന്ന സംഗീതപരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

ഇന്ന് വൈകട്ട് 6.30 ന് കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൌണ്ട് സംഗീതാസ്വാദകരെ കൊണ്ട് നിറയും. കൊച്ചി മേയര്‍ സൌമിനി ജെയിന്‍, കെ.വി തോമസ് എം.പി , ജി.സി.ഡി.എ ചെയര്‍മാന്‍ വി സലീം തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

മീഡിയവണ്‍ മെഗാ മ്യൂസിക്ക് നൈറ്റിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കും പരിപാടിയിലേക്ക് സൌജന്യമായി പങ്കെടുക്കാം.