LiveTV

Live

Kerala

സീറ്റ് വിഭജനം; അന്തിമ ധാരണക്ക് ഇടതുമുന്നണി യോഗം വെള്ളിയാഴ്ച്ച

15 സീറ്റില്‍ സി.പി.എമ്മും നാലിടത്ത് സി.പി.ഐയും മത്സരിക്കാന്‍ ധാരണയായിട്ടുണ്ട്. അതിനിടെ ജയസാധ്യത ഉള്ള ഒരു സീറ്റ് വേണമെന്ന ആവശ്യവുമായി ലോകതാന്ത്രിക് ജനതാദള്‍ രംഗത്തെത്തിയിട്ടുണ്ട്.

സീറ്റ് വിഭജനം; അന്തിമ ധാരണക്ക് ഇടതുമുന്നണി യോഗം വെള്ളിയാഴ്ച്ച

സീറ്റ് വിഭജനത്തില്‍ അന്തിമ ധാരണയ്ക്ക് ഇടതു മുന്നണി യോഗം വെള്ളിയാഴ്ച ചേരും. 15 സീറ്റില്‍ സി.പി.എമ്മും നാലിടത്ത് സി.പി.ഐയും മത്സരിക്കാന്‍ ധാരണയായിട്ടുണ്ട്. കഴിഞ്ഞ തവണ ജനതാദള്‍ എസിന് നല്‍കിയ സിറ്റിന്റെ കാര്യത്തിലാണ് അവ്യക്തത തുടരുന്നത്. സി.പി.ഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് തുടക്കമായി.

അതിനിടെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജയസാധ്യത ഉള്ള ഒരു സീറ്റ് വേണമെന്ന ആവശ്യവുമായി ലോകതാന്ത്രിക് ജനതാദള്‍ രംഗത്തെത്തിയിട്ടുണ്ട്. വടകരയോ കോഴിക്കോടോ വേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് സീറ്റ് ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. ടത് മുന്നണി നേതൃത്വം ഇക്കാര്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേക്ക് പി ഹാരിസ് പറഞ്ഞു.