LiveTV

Live

Kerala

കൊല്ലം കൊലപാതകം; പ്രതി ഷാജഹാന്‍ ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് സഹോദരന്‍

കൊല്ലപ്പെട്ട ബഷീറും ഷാജഹാനും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നില്ലെന്നും ഷാജഹാന്റെ സഹോദരന്‍ സുലൈമാന്‍ പറഞ്ഞു.

കൊല്ലം കൊലപാതകം; പ്രതി ഷാജഹാന്‍ ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് സഹോദരന്‍

കൊല്ലം ചിതറയില്‍ സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാജഹാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് സഹോദരന്‍. മരച്ചീനി കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊല്ലപ്പെട്ട ബഷീറും ഷാജഹാനും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നില്ലെന്നും ഷാജഹാന്റെ സഹോദരന്‍ സുലൈമാന്‍ പറഞ്ഞു.