LiveTV

Live

Kerala

കൊല്ലം കടയ്ക്കലിൽ മധ്യവയസ്കനെ അയൽവാസി കുത്തിക്കൊലപ്പെടുത്തി

ഇരട്ടപേര് വിളിച്ചതിനെ ചൊല്ലി ബഷീറും ഷാജഹാനും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു

കൊല്ലം കടയ്ക്കലിൽ മധ്യവയസ്കനെ അയൽവാസി കുത്തിക്കൊലപ്പെടുത്തി

കൊല്ലം കടയ്ക്കലിൽ മധ്യവയസ്കനെ അയൽവാസി കുത്തിക്കൊലപ്പെടുത്തി. ചിതറ മഹാദേവർകുന്ന് സ്വദേശിയായ ബഷീറിനെ അയൽവാസിയായ ഷാജഹാനാണ് കൊലപ്പെടുത്തിയത്. സി.പി.എം പ്രവര്‍ത്തകനായ ബഷീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ചിതറ പഞ്ചായത്തില്‍ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇന്നലെ ഉച്ചതിരിഞ്ഞ് 3.30ഓടെയായിരുന്നു സംഭവം.

ഇരട്ടപേര് വിളിച്ചതിനെ ചൊല്ലി ബഷീറും ഷാജഹാനും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. വാക്കേറ്റം മൂർഛിച്ചതോടെ ഷാജഹാൻ കയ്യിലിരുന്ന കത്തി ഉപയോഗിച്ച് ബഷീറിനെ കുത്തുകയായിരുന്നു. ആറുതവണ ഷാജഹാന്‍ ബഷീറിനെ കുത്തിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നാട്ടുകാര്‍ ബഷീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കൊലപാതകം നടത്തിയ ഷാജഹാനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. രണ്ടുമാസം മുമ്പ് സ്വന്തം സഹോദരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഷാജഹാന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷാജഹാന്‍ ബഷീറിനെ മനപൂര്‍വ്വം കൊലപ്പെടുത്തിയെന്നാണ് സി.പി.എം ആരോപണം. ബഷീറിന്റെ മൃതദേഹം കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.