LiveTV

Live

Kerala

ബഷീറിന്റെ കൊലപാതകത്തെ ചൊല്ലി സി.പി.എം- കോണ്‍ഗ്രസ് വാക് പോര് 

പെരിയക്ക് തിരിച്ചടി നല്‍കുമെന്ന് കോണ്‍ഗ്രസ് പരസ്യമായി പ്രഖ്യാപിച്ചതെന്ന് കോടിയേരി. സി.പി.എമ്മിന്റേത് വസ്തുതാവിരുദ്ധമായ ആരോപണമാണെന്ന് മുല്ലപ്പള്ളി...

ബഷീറിന്റെ കൊലപാതകത്തെ ചൊല്ലി സി.പി.എം- കോണ്‍ഗ്രസ് വാക് പോര് 

കൊല്ലം ചിതറയിലെ സി.പി.എം പ്രവര്‍ത്തകന്‍ ബഷീറിന്റെ കൊലപാതകത്തെ ചൊല്ലി സി.പി.എം- കോണ്‍ഗ്രസ് വാക് പോര്. പെരിയ കൊലപാതകത്തിനുള്ള കോണ്‍ഗ്രസിന്റെ തിരിച്ചടിയാണ് ചിതറയിലേതെന്ന് കോടിയേരി ബാലകൃഷ്ണന്‍. സി.പി.എമ്മിന്റേത് വസ്തുതാവിരുദ്ധമായ ആരോപണമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.

പെരിയക്ക് പിന്നാലെ ചിതറ കൊലപാതകത്തെ ചൊല്ലിയും സിപിഎം- കോണ്‍ഗ്രസ് തര്‍ക്കം മുറുകുകയാണ്. പെരിയക്ക് തിരിച്ചടി നല്‍കുമെന്ന് കോണ്‍ഗ്രസ് പരസ്യമായി പ്രഖ്യാപിച്ചിരുന്നുവെന്നും ചിതറയില്‍ അതാണ് നടപ്പാക്കിയതെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ രാഷ്ട്രീയ പ്രശ്‌നമായി കാണാന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആരും തയ്യാറല്ലെന്നും കോടിയേരി കുറ്റപ്പെടുത്തി. എന്നാല്‍ പെരിയയില്‍ പ്രതിരോധത്തിലായതിനാലാണ് സി.പി.എം വസ്തുതാവിരുദ്ധമായ ആരോപണം ഉന്നയിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.