LiveTV

Live

Kerala

ചര്‍ച്ച് ആക്ട്; നിയമ പരിഷ്‌ക്കരണ കമ്മീഷന്റെ നടപടിക്കെതിരെ കെ.സി.ബി.സി‍യുടെ ഇടയലേഖനം

ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കരണ സമിതി സമര്‍പ്പിച്ച ചര്‍ച്ച് ആക്ട് കരട് ബില്ലിനുമെതിരെ നിശിത വിമര്‍ശനങ്ങളുന്നയിച്ചാണ് ഇടയലേഖനം.

ചര്‍ച്ച് ആക്ട്; നിയമ പരിഷ്‌ക്കരണ കമ്മീഷന്റെ നടപടിക്കെതിരെ കെ.സി.ബി.സി‍യുടെ ഇടയലേഖനം

ചര്‍ച്ച് ആക്ടിനെതിരെ പ്രതിഷേധം ശക്തമാക്കി ക്രൈസ്തവ സഭകള്‍. വിവിധ സഭകള്‍ക്ക് കീഴിലുള്ള പള്ളികളില്‍ ഇന്ന് ഇടയലേഖനം വായിച്ചു. ബില്ലിന്റെ ഉദ്ദേശശുദ്ധി സംശയാസ്പദമാണെമന്ന് ചൂണ്ടിക്കാട്ടുന്നതാണ് ഇടയലേഖനം .ബില്ലിനെതിരെ ഭീമ ഹരജി സമര്‍പ്പിക്കാനുള്ള ഒപ്പ് ശേഖരണവും വിവിധ പള്ളികളില്‍ നടന്നു.

നിയമപരിഷ്കരണ കമ്മീഷന്‍ കരട് പുറത്ത് വിട്ടതോടെയാണ് പ്രതിഷേധവുമായി ക്രൈസ്തവ സഭകള്‍ രംഗത്ത് എത്തിയത്. കഴിഞ്ഞ ദിവസം ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാര്‍ യോഗം ചേര്‍ന്ന് പ്രധിഷേധം ശക്തമാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് വിവിധ ക്രൈസ്തവ സഭകള്‍ക്ക് കീഴിലുള്ള പള്ളികളില്‍ ഇടയലേഖനം വായിച്ചത്. കത്തോലിക്ക സഭകളുടെ കീഴിലുള്ള പള്ളികള്‍ക്ക് പുറമേ ഓര്‍ത്തഡോക്സ് യാക്കോബായ മാര്‍ത്തോമ്മാ സഭകളുടെ പള്ളികളിലും പ്രതിഷേധ ലേഖനം വായിച്ചു. മാനന്തവാടി പള്ളിയില്‍ കുര്‍ബാനയ്ക്ക് ശേഷം പ്രതിഷേധ യോഗം ചേര്‍ന്നു.

സര്‍ക്കാരിന് നല്കാന്‍ ഭീമ ഹരജി നല്കാനുള്ള ഒപ്പ് ശേഖരണവും പലയിടങ്ങളിലും ആരംഭിച്ചിട്ടുണ്ട്. കെ.സി.ബി.സിയും സര്‍ക്കാരിനെതിരെ രംഗത്ത് വന്നു. ബില്ലിന്റെ ഉദ്ദേശശുദ്ധി സംശയാസ്പദമാണെന്നും നിയമം ഉണ്ടാക്കുന്നതിന് ന്യായീകരണമായി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വസ്തുത വിരുദ്ധമാണെന്നും കെ.സി.ബി.സി ഇടയലേഖനത്തില്‍ പറയുന്നു. ക്രൈസ്തവ നാമധാരികളായ ചില അസംതൃപ്തരാണ് ചര്‍ച്ച് ആക്ട് വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നും കെസിബിസി അറിയിച്ചു. ബില്ല് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉപേക്ഷിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സഭകളുടെ തീരുമാനം.