LiveTV

Live

Kerala

പെരിയ ഇരട്ടക്കൊല: 21 അംഗ സംഘം അന്വേഷിക്കും

കോട്ടയം ക്രൈം ബ്രാഞ്ച് എസ്.പി സാബു മാത്യുവിന്റെ നേതൃത്വത്തിലാണ് 21 അംഗ പുതിയ അന്വേഷണ സംഘം

പെരിയ ഇരട്ടക്കൊല: 21 അംഗ സംഘം അന്വേഷിക്കും

പെരിയ ഇരട്ടക്കൊലകേസ് അന്വേഷണത്തിന് 21 അംഗ സംഘം. നേരത്തെയുണ്ടായിരുന്ന സംഘത്തെ പൂര്‍ണമായി അഴിച്ചുപണിതാണ് പുതിയ ടീമിനെ നിയോഗിച്ചത്. സി.പി.എം നേതാക്കളിലേക്ക് അന്വേഷണം നീങ്ങുമെന്നായതോടെയാണ് ആദ്യ സംഘത്തിന്റെ തലവനെ അടക്കം മാറ്റിയെന്നാണ് വിവരം.

Also read: പെരിയ ഇരട്ടക്കൊല: അന്വേഷണ സംഘത്തിനെതിരെ കുടുംബം പരാതി നല്‍കി

കോട്ടയം ക്രൈം ബ്രാഞ്ച് എസ്.പി സാബു മാത്യുവിന്റെ നേതൃത്വത്തിലാണ് 21 അംഗ പുതിയ അന്വേഷണ സംഘം. ആദ്യ അന്വേഷണ സംഘത്തിന്റെ വിശദാംശങ്ങള്‍ നേരത്തെ പുറത്ത് വിട്ടിരുന്നില്ല. അന്വേഷണ ചുമതലയുള്ള എസ്.പിയും രണ്ട് ഡി.വൈ.എസ്.പിമാരും രണ്ട് സി.ഐമാരും ഏതാനും സഹായികളുമടങ്ങുന്നതാണ് സംഘമെന്നായിരുന്നു അനൗദ്യോഗിക വിശദീകരണം.

ക്രൈം ബ്രാഞ്ച് കേസന്വേഷണം ആരംഭിച്ച് അഞ്ച് ദിവസമാകുമ്പോഴാണ് സംഘത്തില്‍ അഴിച്ചു പണി നടത്തുന്നത്. ആദ്യം അന്വേഷണ ചുമതലയുള്ള എസ്.പി മുഹമ്മദ് റഫീഖിനെ ചുമതലയില്‍ ഒഴിവാക്കി. പിന്നീട് സംഘത്തില്‍ നിന്ന് ഡി.വൈ.എസ്.പി ഷാജു ജോസിനെയും ഒഴിവാക്കി. ഏതാനും പേരെ കൂട്ടിച്ചേര്‍ത്താണ് പുതിയ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വിശദമായ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.

മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം പുരോഗമിക്കവേയാണ് സംഘത്തലവനെയടക്കം മാറ്റുന്നത്. ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ച് ഏതാനും ദിവസമാകുമ്പോഴേക്കും സംഘത്തെ മാറ്റിയതില്‍ അസ്വഭാവികതയുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്.