LiveTV

Live

Kerala

തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി പ്രവാസികളും

പ്രവാസി നിവാസി പാർട്ടിയുടെ ലേബലിൽ തിരുവനന്തപുരത്തും ആലപ്പുഴയിലും മത്സരിക്കും.

തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി പ്രവാസികളും

ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയാണ് കേരളത്തിലെ പ്രവാസികളും. പ്രവാസി നിവാസി പാർട്ടിയുടെ ലേബലിൽ തിരുവനന്തപുരത്തും ആലപ്പുഴയിലും മത്സരിക്കും. മാറി മാറി വന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസികളെ മുതലെടുത്തതല്ലാതെ ഒന്നും ചെയ്തിട്ടില്ലെന്ന് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ വെള്ളായണി ശ്രീകുമാർ പറഞ്ഞു.

പ്രവാസിയുടെ പുനരധിവാസം , പെൻഷൻ, ആരോഗ്യം, ഭരണതലത്തിലെ പങ്കാളിത്തം എന്നീ ആവശ്യങ്ങൾ നിറവേറ്റാനാണ് പ്രവാസി നിവാസി പാർട്ടി രൂപീകരിച്ചത്. മാറിമാറി വന്ന കേന്ദ്ര,സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് കാണിക്കുന്ന അവഗണനെയെ തുടർന്നാണ് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം, ആലപ്പുഴ എന്നീ മണ്ഡലങ്ങളിൽ മത്സരിക്കും. സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. പന്തളം രാജകുടുംബാംഗം മകം തിരുനാൾ കേരള വർമ്മയാണ് തിരുവനന്തപുരത്തെ സ്ഥാനാർത്ഥി. ആലപ്പുഴയിൽ ഗിരീഷ് പിള്ള. സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുക എന്ന ലക്ഷ്യത്തോടെ 101 അംഗ സംസ്ഥാന കമ്മിറ്റിയും പ്രവാസി നിവാസി പാർട്ടി രൂപീകരിച്ചു.