LiveTV

Live

Kerala

ചിതറയിലെ കൊലപാതകത്തിന് പിന്നില്‍ വ്യക്തി വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

കോണ്‍ഗ്രസുകാരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെടാ എന്ന് ഷാജഹാന്‍ വിളിച്ചുപറഞ്ഞു. നിരന്തരം അക്രമസ്വഭാവം കാണിക്കുന്നയാളാണ് ഷാജഹാനെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്...

ചിതറയിലെ കൊലപാതകത്തിന് പിന്നില്‍ വ്യക്തി വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

കൊല്ലം ചിതറയിലുണ്ടായ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കളിയാക്കിയതിനെ തുടര്‍ന്നുള്ള വാക്കേറ്റം കൊലയില്‍ കലാശിച്ചു. രാഷ്ട്രീയ വൈരാഗ്യമുണ്ടോയെന്ന് അന്വേഷിക്കുമെന്നും റിപ്പോര്‍ട്ട്.

ഇരട്ടപ്പേര് വിളിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കോണ്‍ഗ്രസുകാരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെടാ എന്ന് ഷാജഹാന്‍ വിളിച്ചുപറഞ്ഞു. നിരന്തരം അക്രമസ്വഭാവം കാണിക്കുന്നയാളാണ് ഷാജഹാനെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍. രാഷ്ട്രീയകൊലപാതകമെന്ന നിലാടില്‍ സി.പി.എം ഉറച്ചു നില്‍ക്കുമ്പോള്‍ രാഷ്ട്രീയ കൊലപാതകമല്ലെന്നാണ് ബന്ധുക്കള്‍ പ്രതികരിച്ചത്.