LiveTV

Live

Kerala

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെയും കുടുംബത്തെയും പൊലീസ് മര്‍ദ്ദിച്ചതായി പരാതി

സഹോദരനെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയപ്പോഴായിരുന്നു മര്‍ദ്ദനം

 തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെയും കുടുംബത്തെയും പൊലീസ് മര്‍ദ്ദിച്ചതായി പരാതി

തിരുവനന്തപുരം നഗരൂരില്‍ വിദ്യാര്‍ത്ഥിനിയെയും കുടുംബത്തെയും പൊലീസ് മര്‍ദ്ദിച്ചതായി പരാതി. സഹോദരനെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയപ്പോഴായിരുന്നു മര്‍ദ്ദനം. പരിക്കേറ്റ വിദ്യാര്‍ത്ഥിനി വനിതാ കമ്മീഷന് പരാതി നല്‍കി. സഹോദരനെ പിടികൂടാന്‍.

നഗരൂര്‍ സ്വദേശിനിയായ പതിനേഴ് വയസുകാരിയുടെ സഹോദരന്‍ ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനു കീഴില്‍ അടിപിടി കേസില്‍ പ്രതിയായിരുന്നു. ആറ്റിങ്ങലിലെ ഒരു വ്യാപാരിയുടെ മകനെയാണ് ഇയാള്‍ മര്‍ദ്ദിച്ചത്. ഇതില്‍ പ്രകോപിതരായി എത്തിയ വ്യാപാരിയും സംഘവും പൊണ്‍കുട്ടിയുടെ കുടുംബത്തെ ആക്രമിച്ചു. ഈ സമയം സ്ഥലത്തെത്തിയ നഗരൂര്‍ പൊലീസ് ഇതിന് കൂട്ടു നിന്നെന്നാണ് പരാതി. മര്‍ദ്ദനം ശ്രമിച്ച പെണ്‍കുട്ടിയുടെ കാല് നഗരൂര്‍ എസ്.ഐ ബൂട്ടിട്ട് ചവിട്ടിയതായി പറയുന്നു. മര്‍ദ്ദനത്തില്‍ പെണ്‍കുട്ടിയുടെ മറ്റൊരു സഹോദരനായ റമീസ് രാജ, യാസിര്‍ അറാഫത്ത് എന്നിവര്‍ക്കും പരിക്കേറ്റു. പ്രതികള്‍ക്ക് നഗരൂര്‍ പൊലീസ് സംരക്ഷണമൊരുക്കിയതായും ആരോപണം ഉണ്ട്. സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കുടുംബം പരാതി നല്‍കിയിട്ടുണ്ട്.