LiveTV

Live

Kerala

വളര്‍ത്തുമകളുടെ കൊലപാതകം: അമേരിക്കയില്‍ ജയിലിലായിരുന്ന മലയാളി യുവതി മോചിതയായി

2017 ഒക്ടോബറിലാണ് മലയാളി ദമ്പതികളായ വെസ്‍ലി മാത്യൂസ്, സിനി മാത്യൂസ് എന്നിവരുടെ വളര്‍ത്തുമകളായ 3 വയസുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ടത്.

വളര്‍ത്തുമകളുടെ കൊലപാതകം: അമേരിക്കയില്‍ ജയിലിലായിരുന്ന മലയാളി യുവതി  മോചിതയായി

വളര്‍ത്തുമകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അമേരിക്കയില്‍ ജയിലിലായിരുന്ന മലയാളി യുവതി സിനി മാത്യു മോചിതയായി. കേസില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതിനെ തുടര്‍ന്നാണ് സിനി കുറ്റവിമുക്തയായത്.

2017 ഒക്ടോബറിലാണ് മലയാളി ദമ്പതികളായ വെസ്‍ലി മാത്യൂസ്, സിനി മാത്യൂസ് എന്നിവരുടെ വളര്‍ത്തുമകളായ 3 വയസുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ടത്. വീടിന് ഒരു കിലോ മീറ്റര്‍ അലകെ കലുങ്കിനടിയില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. കേസന്വേഷണത്തിനൊടുവില്‍ വെസ്‍ലി മാത്യൂസിനെയും സിനി മാത്യൂസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം കഴിക്കാൻ പോയപ്പോൾ വളർത്തുമകളായ ഷെറിനെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഉപേക്ഷിച്ചു എന്നതായിരുന്നു ഇവര്‍ക്കെതിരെയുള്ള കേസ്.

തെളിവുകളില്ലാത്തതിനാല്‍ സിനിക്കെതിരെ ഫയല്‍ ചെയ്തിരുന്ന ചൈല്‍ഡ് എന്‍ഡേയ്ജര്‍മെന്റ് ചാര്‍ജ് ഉപേക്ഷിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് സിനിയെ ജയില്‍ മോചിതയാക്കാന്‍ ഡിസ്ട്രിക്റ്റ് ജഡ്ജി ആംബര്‍ ഗിവണ്‍സ് ഡേവിഡ് ഉത്തരവിട്ടു. പതിനഞ്ചു മാസമാണ് ഇവര്‍ ജയിലില്‍ കഴിഞ്ഞത്.

ജയില്‍വാസം ചാരിറ്റി പ്രവര്‍ത്തനമായി കാണുന്നുവെന്നും സംഭവത്തില്‍ വേദനയില്ലെന്നും സ്വന്തം മക്കള്‍ക്കൊപ്പം എത്രയും വേഗം ഒന്നിച്ചു ജീവിക്കണമെന്നും സിനി പറഞ്ഞു. ഭര്‍ത്താവ് വെസ്‍ലി മാത്യൂസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി നല്‍കിയില്ല. വെസ്‍ലിയും സിനിയും തങ്ങളുടെ പേരന്റ്യല്‍ റൈറ്റ്‌സ് ഉപേക്ഷിച്ചിട്ടുള്ളതിനാല്‍ ജീവിച്ചിരിപ്പുള്ള അവരുടെ സ്വന്തം മകളെ വിട്ടു കിട്ടാന്‍ ഇവര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കേണ്ടിവരും.