LiveTV

Live

Kerala

ശരത്പവാർ പ്രധാനമന്ത്രി സ്ഥാനാർഥിയാകാനുള്ള സാധ്യധ തള്ളി എൻ.സി.പി ദേശീയ ജന. സെക്രട്ടറി പീതാംബരൻ മാസ്റ്റർ

ദേശീയ അടിസ്ഥാനത്തിൽ ബി.ജെ.പിക്കെതിരെ ഒറ്റ മുന്നണി സാധ്യമല്ലെന്നും പ്രാദേശിക പാർട്ടികൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ പ്രബല മതേതര കക്ഷികളുമായി...

ശരത്പവാർ പ്രധാനമന്ത്രി സ്ഥാനാർഥിയാകാനുള്ള സാധ്യധ തള്ളി എൻ.സി.പി ദേശീയ ജന. സെക്രട്ടറി പീതാംബരൻ മാസ്റ്റർ

ശരത്പവാർ പ്രധാനമന്ത്രി സ്ഥാനാർഥിയാകാനുള്ള സാധ്യധ തള്ളി എൻ.സി.പി ദേശീയ ജന. സെക്രട്ടറി പീതാംബരൻ മാസ്റ്റർ. സർക്കാർ രൂപീകരണത്തിൽ എല്ലാ പാർട്ടികളെയും ഏകോപിപ്പിക്കാനായിരിക്കും ശരത് പവാർ ശ്രമിക്കുകയെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. എൻ.സി.പിക്ക് ഇടതുമുന്നണിയിൽ സീറ്റിന് അർഹതയുണ്ടെന്നും മന്ത്രി എ.കെ ശശീന്ദ്രനും വ്യക്തമാക്കി.

ദേശീയ അടിസ്ഥാനത്തിൽ ബി.ജെ.പിക്കെതിരെ ഒറ്റ മുന്നണി സാധ്യമല്ലെന്നും പ്രാദേശിക പാർട്ടികൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ പ്രബല മതേതര കക്ഷികളുമായി യോജിച്ച് പ്രവർത്തിക്കാനാണ് എൻ.സി.പിയുടെ താൽപര്യമെന്നും ദേശീയ ജന. സെക്രട്ടറി പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി. കേരളത്തിൽ ഇടത് മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കും. അതേസമയം മഹാരാഷ്ട്രയിൽ ബി.ജെ.പി-ശിവസേന സഖ്യത്തിനെതിരെ കോൺഗ്രസുമായി സഹകരിക്കാനാണ് തീരുമാനമെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.

കേരളത്തിൽ എൻ.സി.പി.ക്ക് ഇടതു മുന്നണിയിൽ ലോക്സഭാ സീറ്റിന് അർഹതയുണ്ടെന്നും ഇക്കാര്യത്തിൽ കേന്ദ്ര നേതാക്കളുടെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പ്രാദേശിക അടിസ്ഥാനത്തിൽ ബി.ജെ.പിക്കെതിരെ മതേതര അണികളുമായി ചേർന്ന് പ്രവർത്തിക്കാനാണ് എൻ.സി.പിയുടെ തീരുമാനമെന്നും നേതാക്കൾ വ്യക്തമാക്കി.