LiveTV

Live

Kerala

ആര്‍.എം.പിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് മുല്ലപ്പള്ളി; ക്ഷണം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് എന്‍.വേണു

ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് ആര്‍‌.എം.പിയാണെന്നും മുല്ലപ്പള്ളി മീഡിയവണിനോട് പറഞ്ഞു.ആര്‍.എം.പി യു.ഡി.എഫിലേക്ക് വന്നാല്‍ സ്വീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

ആര്‍.എം.പിയെ  യു.ഡി.എഫിലേക്ക്  ക്ഷണിച്ച് മുല്ലപ്പള്ളി; ക്ഷണം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് എന്‍.വേണു

ആര്‍.എം.പിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആര്‍.എം.പിക്ക് യു.ഡി.എഫിലേക്ക് വരാന്‍ താല്‍പര്യമാണെങ്കില്‍ കോണ്‍ഗ്രസ് ചര്‍ച്ചക്ക് തയ്യാറാണെന്ന് മുല്ലപ്പള്ളി മീഡിയാവണിനോട് പറഞ്ഞു. ആര്‍.എം.പി വന്നാല്‍ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും തൊട്ടുപിന്നാലെ വ്യക്തമാക്കി. യു.ഡി.എഫ് നേതാക്കളുടെ ക്ഷണം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണു പ്രതികരിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളടക്കം ചര്‍ച്ച ചെയ്യാന്‍ ആര്‍.എം.പിയുടെ നേതൃയോഗം ചേരാനിരിക്കേയാണ് യു.ഡി.എഫിലേക്കുള്ള മുല്ലപ്പള്ളിയുടെ ക്ഷണം. മീഡിയവണിനോടുള്ള മുല്ലപ്പള്ളിയുടെ പ്രതികരണത്തിനു പിന്നാലെ സമാനമായ നിലപാടുമായി രമേശ് ചെന്നിത്തലയും പി. കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. യു.ഡി.എഫ് നേതാക്കളുടെ ക്ഷണത്തെ തള്ളാതെയായിരുന്നു ആര്‍.എം.പി സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം.