LiveTV

Live

Kerala

യു.പി.എ അധികാരത്തിലെത്തുമെന്ന് യു.ഡി.എഫ് നേതാക്കള്‍

ജനങ്ങള്‍ ശരിയായി വിധിയെഴുതുമെന്നും രമേശ് ചെന്നിത്തലയും പി.കെ കുഞ്ഞാലിക്കുട്ടിയും കോഴിക്കോട് പറഞ്ഞു 

യു.പി.എ അധികാരത്തിലെത്തുമെന്ന് യു.ഡി.എഫ് നേതാക്കള്‍

പൊതു തെരഞ്ഞെടുപ്പില്‍ മോദിയെ പരാജയപ്പെടുത്തി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യു.പി.എ അധികാരത്തിലെത്തുമെന്ന് യു.ഡി.എഫ് നേതാക്കള്‍. ജനങ്ങള്‍ ശരിയായി വിധിയെഴുതുമെന്നും രമേശ് ചെന്നിത്തലയും പി.കെ കുഞ്ഞാലിക്കുട്ടിയും കോഴിക്കോട് പറഞ്ഞു . എം.കെ രാഘവന്‍ എം.പിയുടെ ജനഹൃദയ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

അതിര്‍ത്തിയില്‍ സൈന്യം നേട്ടത്തെ പ്രധാനമന്ത്രി രാഷ്ട്രീയ നേട്ടമാക്കാന്‍ ശ്രമിക്കുകയാണ്. നാടകീയ രംഗമുണ്ടാക്കി ബി.ജെ.പി ജനത്തെ പറ്റിക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മോദിയെ മലര്‍ത്തിയടിക്കുമെന്നും അദേഹം പറഞ്ഞു. കൊലപാതക രാഷ്ട്രീയം നടപ്പാക്കുന്ന എല്‍.ഡി.എഫിന് തിരിച്ചടി നല്‍കാനുള്ള അവസരമാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.

എം.കെ രാഘവന്‍ എം.പി നയിക്കുന്ന നാടിനൊപ്പം നന്മക്കൊപ്പം എന്ന ജനഹൃദയ യാത്ര ഇന്നലെ രാമനാട്ടുകരയില്‍ സമാപിച്ചു. ചെന്നിത്തലക്കും കുഞ്ഞാലിക്കുട്ടിക്കുമൊപ്പം ഷാഫി പറമ്പില്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖ് ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ പങ്കെടുത്തു.