LiveTV

Live

Kerala

കൊച്ചിയില്‍ മാലിന്യനീക്കം പുനഃരാരംഭിച്ചു

ഇന്നലെ കലക്ടറും ജനപ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ബ്രഹ്മപുരം പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുപോകാന്‍ തീരുമാനമായത്.

കൊച്ചിയില്‍ മാലിന്യനീക്കം പുനഃരാരംഭിച്ചു

കൊച്ചി നഗരത്തില്‍ മാലിന്യനീക്കം പുനഃരാരംഭിച്ചു. ഇന്നലെ കലക്ടറും ജനപ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ബ്രഹ്മപുരം പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുപോകാന്‍ തീരുമാനമായത്. മൂന്ന് ദിവസത്തിനകം ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാകുമെന്നാണ് കൊച്ചി കോര്‍പ്പറേഷന്‍ പ്രതീക്ഷിക്കുന്നത്.

ഇന്ന് രാവിലെ മുതൽ കൊച്ചിയിലെ പലയിടങ്ങളിലും ശുചീകരണ തൊഴിലാളികളെത്തി ജോലികൾ ആരംഭിക്കുകയും മാലിന്യങ്ങൾ തരം തിരിക്കുകയും ചെയ്തെങ്കിലും ഭാഗികമായി മാത്രമാണ് ഇവ നീക്കം ചെയ്യാനായത് . ദിവസങ്ങളായുള്ള മാലിന്യങ്ങൾ കൂമ്പാരം കൂടിക്കിടക്കുന്നത് പലയിടങ്ങളിലും അതേ അവസ്ഥയിൽ തന്നെയാണ് ഇന്നും തുടരുന്നത്. എന്നാൽ ഇന്ന് ഉച്ചക്ക് ശേഷം ഇവ മാറ്റം ചെയ്യാൻ സാധിക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്.

മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുമ്പോഴും നഗരവാസികൾ തന്നെ ഇവ പലയിടങ്ങളിലും അലക്ഷ്യമായി ഉപേക്ഷിക്കുന്നുണ്ട്. കോർപ്പറേഷൻ നിർദ്ദേശം അനുസരിച്ച് താൽക്കാലികമായിട്ടെങ്കിലും അജൈവ മാലിന്യങ്ങൾ സൂക്ഷിക്കാനും നഗരവാസികൾ തയ്യാറാവുന്നില്ലന്നും തൊഴിലാളികൾ പറയുന്നു.

നഗരത്തിലെ മാലിന്യങ്ങൾ പൂർണമായി നീക്കം ചെയ്യാൻ മൂന്ന് ദിവസ വേണ്ടി വരുമെന്നാണ് കോർപ്പറേഷൻ അധികാരികൾ പറയുന്നത്. നാളത്തെ അവധി ദിനംമടക്കം ഒഴിവാക്കി പൊതുസ്ഥലങ്ങളിലെയും ജനവാസ കേന്ദ്രങ്ങളിലെയും മാലിന്യങ്ങൾ നീക്കം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കോർപ്പറേഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.