LiveTV

Live

Kerala

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ്: രവി പൂജാരി മുഖ്യപ്രതി; കുറ്റപത്രം തയ്യാറായി

കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്..

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ്: രവി പൂജാരി മുഖ്യപ്രതി; കുറ്റപത്രം തയ്യാറായി

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ മുഖ്യ പ്രതിയാക്കി ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം. ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന്റെ ഭാഗമായാണ് വെടിവെപ്പ് നടത്തിയത്. കേസില്‍ ക്രൈംബ്രാഞ്ചിന്റെ ആദ്യ കുറ്റപത്രമാണിത്. കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.

മുംബൈ അധോലോക കുറ്റവാളി രവി പൂജാരി തന്നെയാണ് ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലെ മുഖ്യ പ്രതി എന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന്റെ ഭാഗമായാണ് വെടിവെപ്പ് നടത്തിയിരിക്കുന്നത്. ഗൂഢാലോചന അടക്കുമുളള വകുപ്പുകളാണ് രവി പൂജാരിക്കെതിരെ ചേര്‍ത്തിരുന്നത്. കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.

നേരത്തേ തൃക്കാക്കര എ.സി.പി കേസ് അന്വേഷിച്ചിരുന്നപ്പോള്‍ തന്നെ കേസില്‍ രവി പൂജാരിയെ പ്രതിചേര്‍ത്തിരുന്നു. വിദേശത്ത് അറസ്റ്റിലായെന്ന് സൂചനയുള്ള രവി പൂജാരിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് മുമ്പ് ഇന്‍റർപോളിനെ സമീപിച്ചിരുന്നു. ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ പ്രതിയാണെന്നും, തെളിവെടുപ്പിന് ആവശ്യമാണെന്നും കാണിച്ചാണ് അന്ന് കത്തയച്ചിരുന്നത്.

25 കോടി ആവശ്യപ്പെട്ട് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പൂജാരി ഫോണിൽ ബന്ധപ്പെട്ടതായി നടി ലീന മരിയ പോളും മൊഴി നൽകിയിരുന്നു. റെക്കോർഡ് ചെയ്‌ത ഫോൺ സംഭാഷണം പരിശോധിച്ച് ശബ്ദം പൂജാരിയുടേതെന്ന് ഉറപ്പിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് കേസില്‍ രവി പൂജാരിയുടെ ബന്ധം അന്വേഷണ ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചത്. വരും ദിവസങ്ങളില്‍ രവി പൂജാരിയെ വിട്ടുകിട്ടാനുളള ശ്രമങ്ങള്‍ ക്രൈംബ്രാഞ്ച് ഊര്‍ജിതമാക്കും.