LiveTV

Live

Kerala

ബി.ജെ.പി ഇടപെടല്‍; കോഴിക്കോട് കറാച്ചി ഹോട്ടലിന്‍റെ പേര് മാറ്റി

കഴിഞ്ഞ ദിവസം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ചില ബി.ജെ.പി പ്രാദേശിക നേതാക്കൾ പേര് മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 

ബി.ജെ.പി ഇടപെടല്‍; കോഴിക്കോട് കറാച്ചി ഹോട്ടലിന്‍റെ പേര് മാറ്റി

ബി.ജെ.പി ഇടപെടല്‍ മൂലം കോഴിക്കോട് ഹോട്ടലിന്റെ പേര് മാറ്റി. കറാച്ചി ദർബാർ ഹോട്ടലാണ് പേരിലെ കറാച്ചി എന്ന ഭാഗം ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ചില ബി.ജെ.പി പ്രാദേശിക നേതാക്കൾ പേര് മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

പുൽവാമ ആക്രമണത്തിന് പിന്നാലെയാണ് ഹോട്ടലിന്റെ പേര് മാറ്റണമെന്ന ആവശ്യമുമായി ബി.ജെ.പി പ്രാദേശിക നേതാക്കൾ കാലിക്കറ്റ് കറാച്ചി ദർബാറിലെത്തുന്നത്. ആദ്യം ആവശ്യപ്പെട്ടെങ്കിലും പേര് മറ്റിയില്ലെന്നും രണ്ടാമതും ഇതേ ആവശ്യമുന്നയിച്ച് ബി.ജെ.പി നേതാക്കൾ എത്തിയെന്ന് ഹോട്ടൽ ഉടമ ജംഷി പറയുന്നു. തുടർന്ന് കോഴിക്കോട് പൊറ്റമ്മലിലും ബീച്ചിലുമായി ഉള്ള രണ്ട് ഹോട്ടലുകളിലെയും കറാച്ചി എന്ന ഭാഗം മാറ്റി .ഒരു ഹോട്ടലിന്റെ കറാച്ചി എന്ന ഭാഗം മായ്ച്ച് കളഞ്ഞും മറ്റൊന്ന് ഫ്ലക്സ് കൊണ്ട് മൂടിയുമാണ് ഒഴിവാക്കിയത്. ഇന്ത്യ - പാക് അതിർത്തിയിലെ സംഘർഷം മൂലം ബാംഗ്ലൂരിലും ഹൈദരാബാദിലും കറാച്ചി പേരിലുള്ള ബേക്കറികൾക്ക് നേരെ അക്രമമുണ്ടായിരുന്നു. ഇത് കൂടെ കണക്കിലെടുത്താണ് പേര് മാറ്റിയത്.