LiveTV

Live

Kerala

കടൽ വഴി ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്; കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം പുറംകടലിൽ കണ്ടാൽ അറിയിക്കണം. കടൽ വഴിയും ആക്രമണത്തിന് സാധ്യതയുണ്ടെന്ന...

കടൽ വഴി ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്; കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കേരളത്തില്‍ കടല്‍മാര്‍ഗ്ഗം തീവ്രവാദികള്‍ നുഴഞ്ഞുകയറി ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കടലിലൂടെ അന്തര്‍വാഹിനികള്‍ വഴി നുഴഞ്ഞുകയറ്റത്തിനുളള സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പുലര്‍ത്തണം. മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം പുറംകടലിൽ കണ്ടാൽ അധികൃതരെ വിവരം അറിയിക്കണമെന്നും ഇന്റലിജന്‍സ് അറിയിച്ചു.