LiveTV

Live

Kerala

എറണാകുളം തീപിടുത്തം; കെട്ടിടം പൊളിച്ച് നീക്കണമെന്ന് ഫയര്‍ ആന്റ് സേഫ്റ്റി റിപ്പോര്‍ട്ട്

അനുമതിയില്ലാതെയാണ് കെട്ടിടം നിര്‍മിച്ചതെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 എറണാകുളം തീപിടുത്തം; കെട്ടിടം പൊളിച്ച് നീക്കണമെന്ന് ഫയര്‍ ആന്റ് സേഫ്റ്റി റിപ്പോര്‍ട്ട്

കൊച്ചി സൌത്ത് റെയില്‍വെ സ്റ്റേഷന് സമീപം തീ പിടിത്തുമുണ്ടായ കെട്ടിടം പൊളിച്ച് നീക്കണമെന്ന് ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അനുമതിയില്ലാതെയാണ് കെട്ടിടം നിര്‍മിച്ചതെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു . ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കഴിഞ്ഞ ഫെബ്രുവരി 20ന് ആണ് സൌത്ത് റെയില്‍ വേ സ്റ്റേഷന് സമീപമുളള പാരഗണ്‍ ചെരുപ്പ് കമ്പനിയുടെ ഗോഡൌണില്‍ വന്‍ തീപിടിത്തം ഉണ്ടായത്. ആറുനില കെട്ടിടത്തിന്റെ അഞ്ച് നിലകള്‍ കത്തി നശിച്ചിരുന്നു ഈ കെട്ടടം അപകടാവസ്ഥയിലായതിനാല് ഉ പൊളിച്ചുകളയണമെന്ന് ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. കെട്ടിടം ഉടമയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായത്. ഇതാണ് തീ പിടിത്തത്തിന്റെ ആഘാതം കൂട്ടിയതെന്നാണ് റിപ്പോര്‍ട്ട്. താഴത്തെ നിലയിലെ ഇലക്ട്രിക്കല്‍ കേബിളില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണം.

തീപിടുത്തത്തില്‍ അട്ടിമറിയെന്നും നടന്നിട്ടില്ലെന്നും ഫയര്‍ ആന്റ് സേഫ്റ്റി മേധാവിക്കും ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് കൈമാറി. 2006ല്‍ അഗ്നി സുരക്ഷാ വിഭാഗത്തിന്റെ അനുമതി വാങ്ങിയെങ്കിലും പിന്നീട് അത് പുതുക്കിയില്ല. അനുമതിയില്ലാതെ കെട്ടിടത്തിന്റെ ഘടനയില്‍ മാറ്റങ്ങള്‍ വരുത്തി കെട്ടിടത്തിന്റെ ഉയരം 20 മീറ്ററായി വര്‍ധിപ്പിച്ചു തീപിടത്തിന് ശേഷം ചുമര്‍, ബീം തുടങ്ങിയവക്ക് കാര്യമായ കേടുപാടുകളുണ്ടായി ഉണ്ടായത്. അതുകൊണ്ട് തന്നെ കെട്ടിടം നിലനിര്‍ത്തുന്നത് വീണ്ടും അപകടം ഉണ്ടാകാനിടയുണ്ടെന്നാണ് ഫയര്‍ ആന്റ് സേഫ്ടി വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്മേല്‍ ജില്ലാ ഭരണകൂടം ഉടന്‍ നടപടി സ്വീകരിച്ചേക്കും.

Also read: കൊച്ചിയില്‍ ചെരിപ്പ് ഗോഡൗണ്‍ കത്തിനശിച്ചു; തീ നിയന്ത്രണവിധേയമാക്കി