LiveTV

Live

Kerala

കോഴിക്കോട് ഇടതു മുന്നണിയുടെ പ്രചാരണ യാത്ര; എം.എല്‍.എമാര്‍ നേതൃത്വം നല്‍കും

കോഴിക്കോട് ജില്ലയിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും സംസ്ഥാന സര്‍ക്കാരിന്‍റെ വികസനനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. യു.ഡി.എഫ് എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍...

കോഴിക്കോട് ഇടതു മുന്നണിയുടെ പ്രചാരണ യാത്ര; എം.എല്‍.എമാര്‍ നേതൃത്വം നല്‍കും

കോഴിക്കോട് എം.പി എം.കെ രാഘവന്‍റെ ജനഹൃദയ യാത്രക്കു മറുപടിയായി എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ഇടതു മുന്നണിയും യാത്ര നടത്തുന്നു. കോഴിക്കോട് ജില്ലയിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും സംസ്ഥാന സര്‍ക്കാരിന്‍റെ വികസനനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. യു.ഡി.എഫ് എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍ പ്രാദേശിക നേതാക്കള്‍ യാത്ര നയിക്കും.

സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടങ്ങും മുമ്പേ ജനഹൃദയ യാത്രയിലൂടെ മണ്ഡലത്തില്‍ ഒരു വട്ടം പര്യടനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് കോഴിക്കോട് എം.പി എം.കെ രാഘവന്‍. കോഴിക്കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി രാഘവനെ തന്നെയാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതും. ഈ സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലയില്‍ പ്രത്യേക യാത്ര നടത്താന്‍ ഇടതു മുന്നണി തീരുമാനിച്ചിരിക്കുന്നത്.

കോഴിക്കോട് മണ്ഡലം പൂര്‍ണമായും വടകര, വയനാട് മണ്ഡലങ്ങള്‍ ഭാഗികമായും കോഴിക്കോട് ജില്ലയിലാണുള്ളത്. ഓരോ നിയോജക മണ്ഡലങ്ങളിലും അവിടത്തെ എം.എല്‍.എമാരുടെ നേതൃത്വത്തിലാണ് യാത്ര. എന്നാല്‍ യു.ഡി.എഫിന്‍റെ മണ്ഡലമായ കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ് കുമാര്‍ യാത്ര നയിക്കും. യു.ഡി.എഫിന്‍റെ മറ്റൊരു മണ്ഡലമായ കുറ്റ്യാടിയില്‍ സി.പി.എം നേതാവ് കെ.കെ ദിനേശനാണ് യാത്ര നയിക്കുക. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍റെയും എ.കെ ശശീന്ദ്രന്‍റേയും മണ്ഡലങ്ങളിലും പ്രാദേശിക നേതാക്കള്‍ യാത്രക്ക് നേതൃത്വം നല്‍കും. ഈ മാസം എട്ടിനു മുമ്പായി യാത്രകള്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശമാണ് ജില്ലാ നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.