LiveTV

Live

Kerala

ചിറയിന്‍കീഴില്‍ യുവാവ് മർദ്ദനമേറ്റ് മരിച്ച കേസിൽ 3 പേര്‍ അറസ്റ്റില്‍

ഇനി നാല് പേരെ കൂടി കേസില്‍ പിടികൂടാനുണ്ട്.

 ചിറയിന്‍കീഴില്‍ യുവാവ് മർദ്ദനമേറ്റ് മരിച്ച കേസിൽ 3 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം ചിറയിന്‍കീഴില്‍ യുവാവ് മർദ്ദനമേറ്റ് മരിച്ച കേസിൽ മൂന്ന് പേര്‍ അറസ്റ്റില്‍. രാജസൂര്യന്‍, രാജ് സംക്രാന്ത് , മുഹമ്മദ് ആഷിഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത് . ഇനി നാല് പേരെ കൂടി കേസില്‍ പിടികൂടാനുണ്ട്.

മയക്കുമരുന്ന് ലഹരിയിലാണ് ഇവര്‍ കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു . പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ് തുടരുകയാണ് . ഫോണ്‍ ഹാക്കിങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.