LiveTV

Live

Kerala

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടുമായി ശ്രീധരന്‍പിള്ള

ബി.ജെ.പിയുടെ സ്ഥാനാര്‍ഥികളാരെന്ന കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനം മാത്രമാണ് ഇനി ബാക്കിയുള്ളതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു..

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടുമായി ശ്രീധരന്‍പിള്ള

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ഇക്കാര്യം ശ്രീധരന്‍പിള്ള ദേശീയ നേതൃത്വത്തേയും അറിയിച്ചതായാണ് സൂചന. ബി.ജെ.പിയുടെ സ്ഥാനാര്‍ഥികളാരെന്ന കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനം മാത്രമാണ് ഇനി ബാക്കിയുള്ളതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

സംസ്ഥാന അധ്യക്ഷന്‍ കൂടി ജനവിധി തേടുന്നത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് തടസമാകുമെന്നാണ് ശ്രീധരന്‍പിള്ളയുടെ നിലപാട്. ഇക്കാര്യം ദേശീയ നേതൃത്വവുമായുള്ള ആദ്യ ആലോചനകളില്‍ തന്നെ ശ്രീധരന്‍പിള്ള പങ്ക് വെച്ചിരുന്നുവെന്നാണ് വിവരം. എന്നാല്‍ ദേശീയ നേതൃത്വത്തോട് തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നടത്തിയ കൂടിയാലോചനയുടെ വിശദാംശങ്ങള്‍ പരസ്യമാക്കാന്‍ ശ്രീധരന്‍ പിള്ള തയ്യാറായില്ല.

എന്‍.ഡി.എയിലെ ഘടകകക്ഷികളുമായി സീറ്റ് വിഭജന കാര്യത്തില്‍ ധാരണയായി. അനുമതിയ്ക്കായി കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ബി.ജെ.പി സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനം മാത്രമാണ് ബാക്കിയുള്ളതെന്നും ശ്രീധരന്‍പിള്ള വിശദീകരിച്ചു.

മത്സര രംഗത്ത് നിന്ന് മാറി നില്‍ക്കാനുള്ള ശ്രീധരന്‍പിള്ളയുടെ നീക്കം സംഘടനാ തലത്തില്‍ പരാജയമാണെന്ന വിമര്‍ശനങ്ങളെ മറികടക്കാന്‍ കൂടി ലക്ഷ്യമിട്ടുള്ളതാണെന്നാണ് സൂചന.