LiveTV

Live

Kerala

ബി.ഡി.ജെ.എസ് പിളർന്നു; പുതിയ പാർട്ടി പ്രഖ്യാപിച്ചു

എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് പിളർന്നു. പാർട്ടി വിട്ടവർ തിരുവനന്തപുരത്ത് യോഗം ചേർന്ന് പുതിയ പാർട്ടി പ്രഖ്യാപിച്ചു.

ബി.ഡി.ജെ.എസ് പിളർന്നു; പുതിയ പാർട്ടി പ്രഖ്യാപിച്ചു

എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് പിളർന്നു. പാർട്ടി വിട്ടവർ തിരുവനന്തപുരത്ത് യോഗം ചേർന്ന് പുതിയ പാർട്ടി പ്രഖ്യാപിച്ചു. ബി.ഡി.ജെ.എസ് ഡെമോക്രറ്റിക് എന്ന പേരിലാണ് പുതിയ പാർട്ടി.

ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ കൂടെ നിൽക്കുന്ന ചിലർ പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നാണ് പാർട്ടി വിടുന്നവരുടെ ആരോപണം. പ്രതിഷേധിച്ച് പാർട്ടി വിട്ടവരുടെ കൺവൻഷൻ ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി താന്നിമൂട് സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാർട്ടിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ ചേരുമെന്ന് പാർട്ടി വിട്ടവർ പറഞ്ഞു.

പുതിയ പാർട്ടി എൻ.ഡി.എയിൽ തുടരുമോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. വിപുലമായ കൺവൻഷനുകൾ ചേരാനാണ് ബി.ഡി.ജെ.എസ് ഡെമോക്രാറ്റിക്കിന്റെ തീരുമാനം.