LiveTV

Live

Kerala

പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചിതാഭസ്മവും വഹിച്ച് ധീര സ്മൃതിയാത്ര

കൃപേഷിന്റെയും ശരത്ത് ലാലിന്റെയും ശവകുടീരത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് ചിതാഭസ്മം ഏറ്റുവാങ്ങി

പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചിതാഭസ്മവും വഹിച്ച് ധീര സ്മൃതിയാത്ര

പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചിതാഭസ്മവും വഹിച്ചു കൊണ്ടുള്ള യൂത്ത് കോൺഗ്രസിന്റ ധീര സ്മൃതിയാത്ര ആരംഭിച്ചു. കൃപേഷിന്റെയും ശരത്ത് ലാലിന്റെയും ശവകുടീരത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് ചിതാഭസ്മം ഏറ്റുവാങ്ങി. യാത്ര അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് നയിക്കുന്ന യാത്രയുടെ ആദ്യ പൊതുയോഗം കേശവ് ചന്ദ് യാദവ് ഉദ്ഘാടനം ചെയ്തു. കല്യോട്ട് ചേർന്ന പൊതുയോഗത്തിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരൻ, വി.ടി ബാൽറാം എം.എൽ.എ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. നീലേശ്വരത്തെ പൊതുയോഗത്തിന് ശേഷം യാത്ര ഇന്ന് തന്നെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കും.