LiveTV

Live

Kerala

ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിയുടെ ഭാര്യ നുസ്‌റത്ത് കോഴിക്കോട് മത്സരിക്കും

നുസ്റത്ത് ജഹാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ജനവിധി തേടുക.

ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിയുടെ ഭാര്യ നുസ്‌റത്ത് കോഴിക്കോട് മത്സരിക്കും

മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി എം.കെ ഹംസയുടെ ഭാര്യ നുസ്‌റത്ത് ജഹാന്‍ കോഴിക്കോട് മണ്ഡലത്തില്‍ മത്സരിക്കും. മലബാര്‍ ഡെവലപ്പ്മെന്റ് ഫോറം വൈസ് ചെയർമാൻ ആയിരുന്ന നുസ്റത്ത് ജഹാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ജനവിധി തേടുക. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ നല്‍കുകയാണെങ്കില്‍ സ്വീകരിക്കുമെന്നാണ് നിലപാട്.

തെരഞ്ഞെടുപ്പ് വിജ്‍ഞാപനം വന്നിട്ടില്ലെങ്കിലും മത്സരിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു നുസ്‌റത്ത് ജഹാന്‍. പോസ്റ്ററുകളൊട്ടിച്ചും അനൌന്‍സ്മെന്റ് നടത്തിയുമൊക്കെ പ്രചാരണത്തിന് ഇറങ്ങാനാണ് ഇപ്പോഴത്തെ തീരുമാനം.

നുസ്റത്ത് ജഹാന്റെ ഭര്‍ത്താവ് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിയാണെന്നതിന് പുറമേ നാഷണല്‍ കൌണ്‍സില്‍ അംഗവും കോഴിക്കോട് സൌത്ത് മണ്ഡലത്തിലെ ലീഗ് ജനറല്‍ സെക്രട്ടറിയുമാണ്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥിത്വം വിവാദമാകാനുള്ള സാധ്യത നുസ്‌റത്ത് ജഹാന്‍ കാണുന്നുണ്ട്. ഹാപ്പി വോയ്സ് എന്ന പേരിലുള്ള എന്‍.ജി.ഒയുടെ ചെയര്‍പേഴ്സനായി പ്രവര്‍ത്തിച്ചുവരികയാണ് നുസ്‌റത്ത്.