LiveTV

Live

Kerala

നെടുമ്പാശേരിയില്‍ യാത്രക്കാരനില്‍ നിന്നും സ്വര്‍ണ്ണം വാങ്ങുന്നതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

മൂന്ന് കിലോ സ്വര്‍ണവും ഇവരുടെ കയ്യില്‍ നിന്ന് പിടികൂടി.

നെടുമ്പാശേരിയില്‍ യാത്രക്കാരനില്‍ നിന്നും സ്വര്‍ണ്ണം വാങ്ങുന്നതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ പിടിയില്‍. യാത്രക്കാരനില്‍നിന്ന് സ്വര്‍ണം വാങ്ങുന്നതിനിടയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയിലായത്.

ഇന്ന് രാവിലെ ദുബൈയില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിയ മൂവാറ്റുപുഴ സ്വദേശി ഖാലിദ് അദ്‌നാല്‍ എന്ന വ്യക്തിയില്‍ നിന്ന് സ്വര്‍ണം കൈമാറുന്നതിനിടയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയിലായത്. വിമാനത്താവളത്തിലെ ബാത്ത് റൂമില്‍ വെച്ച് സ്വര്‍ണം കൈമാറിയതിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സുനില്‍ ഫ്രാന്‍സിസ് പിടിയിലായത്. നേരത്തെ തന്നെ സ്വര്‍ണം കടത്തുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണം നടത്തിവരുന്നതിനിടയിലാണ് ഇന്ന് രാവിലെ ഇവര്‍ പിടിയിലായത്. പിടിയിലായ സുനില്‍ ഫ്രാന്‍സിസ് നേരത്തെയും സ്വര്‍ണക്കടത്തിന് സഹായിച്ചിട്ടുണ്ടെന്ന് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.