LiveTV

Live

Kerala

എം.എസ്.എഫ് പ്രവര്‍ത്തകര്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

സർവകലാശാല കവാടത്തിലെ സി-സോൺ പ്രവേശന ബോർഡ് പ്രവർത്തകർ തകർത്തു.

എം.എസ്.എഫ് പ്രവര്‍ത്തകര്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കാലിക്കറ്റ് സർവകലാശാലയിലേക്ക് എം.എസ്.എഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. സർവകലാശാല കവാടത്തിൽ പൊലീസ് മാർച്ച് തടഞ്ഞതിനെ തുടർന്ന് കവാടത്തിൽ സ്ഥാപിച്ചിരുന്ന കലോത്സവ ബോർഡ് തകർക്കുകയും കത്തിക്കുകയും ചെയ്തു. പ്രവർത്തകർ സർവകലാശാല കാമ്പസിലേക്ക് കടന്നതോടെ പൊലീസ് ലാത്തി വീശി.

സി സോൺ കലോൽസവ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ സർവകാശാല കാമ്പസിൽ എം.എസ്.എഫ് - എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഈ സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു എം.എസ്.എഫ് മാർച്ച്.

പ്രവര്‍ത്തകര്‍ കാമ്പസിലേക്ക് കടന്നതിനെ തുടർന്ന് പൊലീസ് ലാത്തി വീശി. പൊലീസിന് നേരെയും മാധ്യമ പ്രവർത്തകർക്ക് നേരെയും എം.എസ്.എഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. കല്ലേറിൽ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ വി.ആർ രാഗേഷിന് പരുക്കേറ്റു. നിരവധി വാഹനങ്ങൾക്ക് നേരെയും പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. സർവകലാശാലക്ക് പുറത്ത് സംഘടിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.