LiveTV

Live

Kerala

11 മക്കളുണ്ടായിട്ടും അഗതി മന്ദിരത്തില്‍ കഴിയുകയാണ് ഈ മാതാവ്... 

മാതാവിന്റെ സംരക്ഷണം ബാധ്യതയായി കാണുന്ന മക്കളെ നിയമത്തിന്റെ വഴിയിലൂടെ വിളിപ്പിക്കാനുളള തീരുമാനത്തിലാണ് ആര്‍.ഡി.ഒ.

11 മക്കളുണ്ടായിട്ടും  അഗതി മന്ദിരത്തില്‍ കഴിയുകയാണ് ഈ മാതാവ്... 

ആലുവ ഏലൂര്‍ സ്വദേശി പാത്തുക്കുട്ടിയാണ് മക്കള്‍ തിരകെ കൊണ്ടുപോകുന്ന ദിവസത്തിനായി കാത്തിരിക്കുന്നത്. മാതാവിന്റെ സംരക്ഷണം ബാധ്യതയായി കാണുന്ന മക്കളെ നിയമത്തിന്റെ വഴിയിലൂടെ വിളിപ്പിക്കാനുളള തീരുമാനത്തിലാണ് ആര്‍.ഡി.ഒ. മക്കളുടെ വരവും കാത്ത് വഴിക്കണ്ണുകളുമായി ഈ മാതാവ് കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

11 മക്കളുണ്ടായിട്ടും ഒരാള്‍ പോലും ഇതുവരെ തിരികെ കൊണ്ടുപോകാനെത്തിയിട്ടില്ല. മക്കളുടെ അടുത്തെത്താന്‍ വെമ്പുകയാണീ അമ്മ മനസ്സ്. ആലുവ വെളിയത്തുനാട്ടിലെ വെല്‍ഫെയര്‍ അസോസിയേഷന്‍ ട്രസ്റ്റിന്റെ സംരക്ഷണയിലാണ് പാത്തുക്കുട്ടി ഇപ്പോള്‍ കഴിയുന്നത്. പാത്തുക്കുട്ടിയെ കൂട്ടിക്കൊണ്ട് പോകണമെന്ന് മക്കളോട് നിരന്തരം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.

വിഷയത്തില്‍ ആര്‍.ഡി.ഒ ഇടപെട്ടിട്ടും മക്കളെത്തിയില്ല. നിയമസഹായത്തിലൂടെ മക്കളെ വിളിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആര്‍.ഡി.ഒ. വരുന്ന മാര്‍ച്ച് എട്ടിന് മക്കളോട് ഫോര്‍ട്ട് കൊച്ചിയിലെ കാര്യാലയത്തില്‍ എത്താന്‍ ആര്‍.ഡി.ഒ ആവശ്യപ്പെട്ടിട്ടുണ്ട്. അന്നെങ്കിലും മക്കളില്‍ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് പാത്തുക്കുട്ടി.