LiveTV

Live

Kerala

മലപ്പുറം ജില്ലാ വികസനത്തിന് കരിനിഴലായി കെ.എസ്.ആർ.ടി.സി ഡിപ്പോ 

ശോച്യാവസ്ഥ പരിഹരിച്ച് നവീകരണപ്രവർത്തനങ്ങൾ തുടങ്ങി മൂന്നുവർഷം പിന്നിട്ടിട്ടും നിർമ്മാണം എങ്ങുമെത്തിയില്ല.

മലപ്പുറം ജില്ലാ വികസനത്തിന് കരിനിഴലായി കെ.എസ്.ആർ.ടി.സി ഡിപ്പോ 

മലപ്പുറത്തിന്റെ ഹൃദയഭാഗത്തുള്ള ദ്രവിച്ചുതീർന്ന കെ.എസ്.ആർ.ടി.സി ഡിപ്പോ ജില്ലയുടെ വികസനത്തിന് കരിനിഴലാണ്. ശോച്യാവസ്ഥ പരിഹരിച്ച് നവീകരണപ്രവർത്തനങ്ങൾ തുടങ്ങി മൂന്നു വർഷം പിന്നിട്ടിട്ടും നിർമ്മാണം എങ്ങുമെത്തിയില്ല. ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് യാഥാർത്ഥ്യമാകുന്നതോടെ, ജില്ലാ ആസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരമാകും.

2016ലായിരുന്നു, മലപ്പുറം കെ.എസ്.ആർ.ടി.സി ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം. ഒന്നരവർഷത്തിനകം പണി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. മൂന്നു വർഷത്തിനിപ്പുറവും നിർമ്മാണ പ്രവൃത്തികള്‍ എങ്ങുമെത്തിയിട്ടില്ല. നിർമ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്ന കമ്പനിക്ക് നൽകാൻ പണമില്ല എന്നതാണ് സാങ്കേതിക കാരണം.

ഇതിനകംതന്നെ കരാർ കാലാവധി നിരവധി തവണ നീട്ടി നൽകുകയും ചെയ്തു. നിർമാണം പൂർത്തിയായാൽ ജില്ലാ ആസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ഏറെക്കാലമായുള്ള ശോച്യാവസ്ഥയ്ക്കാണ് പരിഹാരമാകുക.