LiveTV

Live

Kerala

കഞ്ചിക്കോട്ടെ പെപ്സി കമ്പനിയിലെ തൊഴിലാളികള്‍ സമരത്തില്‍

കമ്പനിയുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനാലാണ് ചര്‍ച്ച വൈകുന്നത്.

കഞ്ചിക്കോട്ടെ പെപ്സി കമ്പനിയിലെ തൊഴിലാളികള്‍ സമരത്തില്‍

പാലക്കാട് കഞ്ചിക്കോട്ടെ പെപ്സി കമ്പനിയിലെ തൊഴിലാളികള്‍ സമരത്തില്‍. തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. കമ്പനിയുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനാലാണ് ചര്‍ച്ച വൈകുന്നത്.

പെപ്സികോ കമ്പനി ഇന്ത്യയിലെ ബിസിനസ് പൂര്‍ണമായും അവസാനിപ്പിക്കുകയാണെന്നാണ് വിവരം. വരുണ്‍ ബിവറേജസ് എന്ന കമ്പനിക്കാണ് പെപ്സി കമ്പനി വില്‍പ്പന നടത്തിയത്. കമ്പനിയുടെ വില്‍പ്പന നടക്കുന്നതിനാല്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നാണ് ആരോപണം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തുടങ്ങേണ്ട ശമ്പള പരിഷ്ക്കരണ ചര്‍ച്ചകള്‍ പോലും ഇതുവരെ തുടങ്ങിയിട്ടില്ല. പുതിയ മാനേജ്മെന്‍റ് എന്ത് നിലപാട് എടുക്കുമെന്നാണ് തൊഴിലാളികളുടെ ആശങ്ക.

തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ മുഴുവന്‍ തൊഴിലാളി സംഘടനകളും സമര രംഗത്ത് സജീവമാണ്. പാലക്കാട് കഞ്ചിക്കോട് പെപ്സി കമ്പനിയിലെ അതേ സാഹചര്യം തന്നെയാണ് ഇന്ത്യയിലെ പെപ്സിയുടെ മറ്റ് കമ്പനികളിലെ തൊഴിലാളികളും അനുഭവിക്കുന്നത്. പെപ്സികോ കമ്പനിയുടെ പേര് മാറുമെങ്കിലും പെപ്സി എന്ന പേരില്‍ തന്നെയാകും മാര്‍ക്കറ്റില്‍ വില്‍പന തുടരുന്നത്.