LiveTV

Live

Kerala

മോദിയേയും അമിത് ഷായേയും വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണെന്ന് ബി.ജെ.പി പ്രചരിപ്പിക്കുന്നു: കോടിയേരി

ഇനിയും വിമര്‍ശിക്കും. ഇന്ത്യൻ സൈനികരെ ഏറ്റവും കൂടുതൽ പരിഹസിച്ചത് ആര്‍.എസ്.എസ് സർ സംഘചാലക് മോഹൻ ഭാഗവത് ആണെന്നും കോടിയേരി

മോദിയേയും അമിത് ഷായേയും വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണെന്ന് ബി.ജെ.പി പ്രചരിപ്പിക്കുന്നു: കോടിയേരി

നരേന്ദ്ര മോദിയേയും അമിത് ഷായേയും വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണെന്ന് ബി.ജെ.പി പ്രചരിപ്പിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അവരെ ഇനിയും വിമര്‍ശിക്കും. ഇന്ത്യൻ സൈനികരെ ഏറ്റവും കൂടുതൽ പരിഹസിച്ചത് ആര്‍.എസ്.എസ് സർ സംഘചാലക് മോഹൻ ഭാഗവത് ആണെന്നും കോടിയേരി പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയിൽ നിലനിര്‍ത്താന്‍ യു.ഡി.എഫുമായി സഹകരിച്ചുള്ള പ്രക്ഷോഭത്തിന് ഇടതുപക്ഷം തയ്യാറാണെന്നും കോടിയേരി പറഞ്ഞു‍. ലേല നടപടികളില്‍ നിന്ന് അദാനി സ്വയം പിന്മാറണം. ആകാശത്തിലൂടെ പറക്കുന്ന അദാനിയുടെ വിമാനം നിലത്തിറങ്ങണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ സഹായം ആവശ്യമാണെന്നും പിന്‍മാറണമെന്നും കോടിയേരി കൊച്ചിയില്‍ പറഞ്ഞു.

Also read: ഇന്ത്യ - പാക് സംഘർഷത്തെ വിമർശിച്ച് മൻമോഹൻ സിങ്

കശ്മീരിലെ ഇപ്പോഴത്തെ സാഹചര്യം രാഷ്ട്രീയ ആയുധമാക്കരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. സൈന്യത്തിന് സുരക്ഷ ഒരുക്കാന്‍ പോലും കേന്ദ്ര സര്‍ക്കാരിന് കഴിയുന്നില്ല. അഭിപ്രായം പറയുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.