LiveTV

Live

Kerala

ലോക്സഭാ സീറ്റ് വിഭജനം: ലീഗ് - കോണ്‍ഗ്രസ് രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ചയിലും തീരുമാനമായില്ല

മാര്‍ച്ച് ആറിന് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്നും മുന്നണി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചര്‍ച്ചക്ക് ശേഷം ചെന്നിത്തല പറഞ്ഞു

ലോക്സഭാ സീറ്റ് വിഭജനം: ലീഗ് - കോണ്‍ഗ്രസ് രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ചയിലും തീരുമാനമായില്ല

ലോക്സഭാ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ലീഗ് - കോണ്‍ഗ്രസ് രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ചയിലും തീരുമാനമായില്ല. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ചര്‍ച്ചക്ക് മുന്നോടിയായി മുസ്‍ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി തങ്ങള്‍ കുഞ്ഞാലികുട്ടിയുമായി ആശയവിനിമയം നടത്തിയിരുന്നു. മാര്‍ച്ച് ആറിന് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്നും മുന്നണി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചര്‍ച്ചക്ക് ശേഷം ചെന്നിത്തല പറഞ്ഞു.