LiveTV

Live

Kerala

ഹൈദരലി തങ്ങള്‍ മനസ്സ് തുറക്കുന്നില്ല; പൊന്നാനിയില്‍ മല്‍സരിക്കേണ്ടി വരുമോയെന്ന് കുഞ്ഞാലിക്കുട്ടിക്ക് ആശങ്ക

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുപതിനായിരവും നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം രണ്ടായിരത്തിയില്‍ താഴെയുമാണ് പൊന്നാനിയിലെ ഭൂരിപക്ഷം

ഹൈദരലി തങ്ങള്‍ മനസ്സ് തുറക്കുന്നില്ല; പൊന്നാനിയില്‍ മല്‍സരിക്കേണ്ടി വരുമോയെന്ന് കുഞ്ഞാലിക്കുട്ടിക്ക് ആശങ്ക

കനത്ത പോരാട്ടത്തിന് സാധ്യതയുള്ള പൊന്നാനിയില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ മല്‍സരിപ്പിക്കണമെന്ന ആവശ്യം മുസ്‍ലിം ലീഗില്‍ ശക്തമായിരിക്കെ സിറ്റിംഗ് എം.പിമാര്‍ എവിടെ മല്‍സരിക്കുമെന്ന കാര്യത്തില്‍ മുസ്‍ലിം ലീഗ് നേതൃത്വത്തിന് ഇനിയും വ്യക്തത വരുത്താനായില്ല. മലപ്പുറം, പൊന്നാനി സീറ്റുകളില്‍ സിറ്റിംഗ് എം.പിമാര്‍ തന്നെ മല്‍സരിക്കുമോ എന്ന കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളോട് പോലും പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി തങ്ങള്‍ മനസ്സ് തുറക്കുന്നില്ല.
മലപ്പുറം വിട്ട് പൊന്നാനിയില്‍ മല്‍സരിക്കാന്‍ അല്‍പ്പം പോലും താല്‍പര്യമില്ലാത്ത പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഇതോടെ കുരുക്കിലായത്.

മലപ്പുറം സീറ്റിന്‍റെ കാര്യത്തില്‍ ഉറപ്പ് വാങ്ങാനായി പലവട്ടം ഹൈദരലി തങ്ങളെ കുഞ്ഞാലിക്കുട്ടി കണ്ടെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുപതിനായിരവും നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം രണ്ടായിരത്തിയില്‍ താഴെയുമാണ് പൊന്നാനിയിലെ ഭൂരിപക്ഷം. കനത്ത മല്‍സരം പൊന്നാനിയില്‍ നടക്കുമെന്ന പ്രതീതി നിലനില്‍ക്കെ പി.കെ കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കി റിസ്ക് ഒഴിവാക്കണമെന്നാണ് ഭൂരിഭാഗം എം.എല്‍.എമാരും മുതിര്‍ന്ന നേതാക്കളും ആവശ്യപ്പെടുന്നത്. ഇക്കാര്യം ഹൈദരലി തങ്ങളോട് ഔദ്യോഗികമായി തന്നെ അവര്‍ അറിയിക്കുകയും ചെയ്തു. മൂന്നാം സീറ്റിന്‍റെ കാര്യത്തില്‍ യു.ഡി.എഫ് പ്രഖ്യാപനം വന്നിട്ട് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാമെന്നാണ് ഹൈദരലി തങ്ങളുടെ നിലപാട്.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്ന സമയത്ത് പി.കെ കുഞ്ഞാലിക്കുട്ടി ഹൈദരലി തങ്ങള്‍ക്ക് രണ്ട് ഉറപ്പുകള്‍ നല്‍കിയിരുന്നു.
ഹൈദരലി തങ്ങള്‍ മനസ്സ് തുറക്കുന്നില്ല; പൊന്നാനിയില്‍ മല്‍സരിക്കേണ്ടി വരുമോയെന്ന് കുഞ്ഞാലിക്കുട്ടിക്ക് ആശങ്ക

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്ന സമയത്ത് പി.കെ കുഞ്ഞാലിക്കുട്ടി ഹൈദരലി തങ്ങള്‍ക്ക് രണ്ട് ഉറപ്പുകള്‍ നല്‍കിയിരുന്നു.
ഡല്‍ഹിയില്‍ സ്ഥലം വാങ്ങി പാര്‍ട്ടി ഓഫീസ് നിര്‍മ്മിക്കാമെന്നും 2019 ല്‍ പൊന്നാനിയില്‍ നിന്ന് മല്‍സരിക്കാമെന്നുമായിരുന്നു ആ ഉറപ്പുകള്‍.
പാര്‍ട്ടി ഓഫീസിന് സ്ഥലം കണ്ടെത്തിയിട്ടും അത് വാങ്ങാന്‍ തയ്യാറാകാതിരുന്ന കുഞ്ഞാലിക്കുട്ടിയുടെ നടപടയില്‍ ഹൈദരലി തങ്ങള്‍ക്ക് അതൃപ്തിയുണ്ട്. പൊന്നാനിയുടെ കാര്യത്തില്‍ പഴയ ഉറപ്പ് പാലിക്കണമെന്ന് ഹൈദരലി തങ്ങള്‍ ആവശ്യപ്പെട്ടാല്‍ കുഞ്ഞാലിക്കുട്ടിക്ക് അനുസരിക്കേണ്ടി വരും. താന്‍ അധ്യക്ഷനായിരിക്കെ ലീഗിന്‍റെ സിറ്റിംഗ് സീറ്റുകളില്‍ ഒന്ന് പോലും നഷ്ടപ്പെടരുതെന്ന വാശി ഹൈദരലി തങ്ങള്‍ക്കുണ്ട്. പൊന്നാനിയുടെ കാര്യത്തിലുള്ള 'റിസ്ക്' ഹൈദരലി തങ്ങളുടെ തീരുമാനത്തെ സ്വാധീനിക്കുമോ എന്നാണ് അറിയാനുള്ളത്.

താന്‍ അധ്യക്ഷനായിരിക്കെ ലീഗിന്‍റെ സിറ്റിംഗ് സീറ്റുകളില്‍ ഒന്ന് പോലും നഷ്ടപ്പെടരുതെന്ന വാശി ഹൈദരലി തങ്ങള്‍ക്കുണ്ട്. പൊന്നാനിയുടെ കാര്യത്തിലുള്ള ‘റിസ്ക്’ ഹൈദരലി തങ്ങളുടെ തീരുമാനത്തെ സ്വാധീനിക്കുമോ എന്നാണ് അറിയാനുള്ളത്.

കുഞ്ഞാലിക്കുട്ടി പൊന്നാനിയില്‍ മല്‍സരിക്കട്ടെ എന്ന നിലപാട് കെ.പി.എ മജീദ്, പി.വി അബ്ദുല്‍ വഹാബ് അടക്കമുള്ള നേതാക്കള്‍ക്കുമുണ്ട്.
കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയില്‍ മല്‍സരിപ്പിക്കണമെന്ന് അതിനിടെ യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുകയും ചെയ്തു. ഈ ആവശ്യവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇറങ്ങാതിരിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഓഫീസ് വലിയ പരിശ്രമമമാണ് നടത്തുന്നത്.
കേരളത്തില്‍ മുസ്‍ലിം ലീഗിന്‍റെ നിയന്ത്രണത്തിലുള്ള നൂറിലധികം വാട്സ് ആപ് ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം പോയിട്ടുണ്ട്. മൂന്നാം സീറ്റ് ചര്‍ച്ചകള്‍ക്ക് പിറകെ പൊന്നാനിയില്‍ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുമോ എന്ന ചര്‍ച്ചകൂടി പാര്‍ട്ടിയില്‍ സജീവമാണിപ്പോള്‍.