ബി.ജെ.പിക്കെതിരായ വിമര്‍ശങ്ങള്‍ സൈന്യത്തിനെതിരെന്ന് വ്യാഖ്യാനിക്കുന്നുവെന്ന് കോടിയേരി
പ്രസ്താവനയുടെ പേരില്‍ കോടിയേരിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് പി.എസ് ശ്രീധരന്‍പിള്ള...

പാകിസ്താനെതിരെ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ പേരില്‍ ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വ്യോമാക്രമണത്തെ പ്രധാനമന്ത്രി ഉപയോഗിക്കുന്നുവെന്നും കോടിയേരി പറഞ്ഞു. കോടിയേരിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തെത്തി.
തുടര്‍ച്ചയായി രണ്ടാംദിനമാണ് ബി.ജെ.പിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിമര്‍ശനമുന്നയിക്കുന്നത്. നേരത്തെ കാര്‍ഗില്‍ യുദ്ധത്തിന്റെ പേരില്‍ ബി.ജെ.പി തെരഞ്ഞെടുപ്പില്‍ മുതലെടുപ്പ് നടത്തിയിരുന്നു. അതുപോലെ ഈ വ്യോമാക്രമണത്തെ ബി.ജെ.പി ഉപയോഗിക്കരുത്.
കോടിയേരിയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്തെത്തി. കോടിയേരിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നും പി.എസ് ശ്രീധരന് പിള്ള പറഞ്ഞു. എന്നാല്‍ തന്റെ പ്രസ്താവനയെ ബി.ജെ.പി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോടിയേരി വിശദീകരിച്ചു.