LiveTV

Live

Kerala

2019-20 വര്‍ഷത്തില്‍ കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ നല്‍കും

വര്‍ധിച്ച് വരുന്ന കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

2019-20 വര്‍ഷത്തില്‍ കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ നല്‍കും

ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ കര്‍ഷക മേഖലയില്‍ അടിയന്തര ഇടപെടലിന് മന്ത്രിസഭാ തീരുമാനം. ബാങ്കുകള്‍ തുടര്‍ച്ചയായി കര്‍ഷകര്‍ക്ക് നോട്ടീസ് അയക്കുന്ന പശ്ചാത്തലത്തില്‍ ബാങ്കിങ് സമിതിയുടെ അടിയന്തര യോഗം വിളിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചു. 2019-20 വര്‍ഷത്തില്‍ കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ നല്‍കാനും തീരുമാനിച്ചു.

ഇടുക്കിയിലെ കര്‍ഷക ആത്മഹത്യ ഉണ്ടായ പശ്ചാത്തലത്തിലാണ് കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ അടിയന്തര ഇടപെടലിന് മന്ത്രിസഭായോഗം തീരുമാനിച്ചത്. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ എടുത്ത വായ്പകള്‍ക്ക് നോട്ടീസ് അയക്കുന്ന നടപടികളില്‍ നിന്ന് ബാങ്കുകള്‍ പിന്തിരിയണമെന്ന് കൃഷി മന്ത്രി ആവശ്യപ്പെട്ടു. ബാങ്ക് പ്രതിനിധികളുടെ യോഗം മുഖ്യമന്ത്രി ഉടനെ വിളിച്ച് ചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.

നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കിലോയ്ക്ക് 25 രൂപ 30 പൈസയില്‍ നിന്ന് 26 രൂപ 30 പൈസ ആയാണ് വര്‍ധിപ്പിക്കുന്നത്.