LiveTV

Live

Kerala

പതിനായിരങ്ങള്‍ക്ക് കാരുണ്യ ഭവനമൊരുക്കിയ ബൈത്തുറഹ്മ പദ്ധതി തുടങ്ങിയത് മലപ്പുറത്ത്

ചെന്നൈ വെള്ളപ്പൊക്കത്തിലും മുസഫര്‍ നഗര്‍ കലാപത്തിലും വീടുകള്‍ നഷ്ടപ്പെട്ടവര്‍ മുതല്‍ രോഹിത് വെമുലയുടെ കുടുംബം വരെ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി.

പതിനായിരങ്ങള്‍ക്ക് കാരുണ്യ ഭവനമൊരുക്കിയ ബൈത്തുറഹ്മ പദ്ധതി തുടങ്ങിയത് മലപ്പുറത്ത്

പതിനായിരങ്ങള്‍ക്ക് കാരുണ്യ ഭവനമൊരുക്കിയ ബൈത്തുറഹ്മ പദ്ധതിയുടെ തുടക്കം മലപ്പുറത്ത് നിന്നാണ്. മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായി മുസ്‍ലിം ലീഗ് ജില്ലാ കമ്മിറ്റി തുടങ്ങിയ പദ്ധതി പിന്നീട് ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ചെന്നൈ വെള്ളപ്പൊക്കത്തിലും മുസഫര്‍ നഗര്‍ കലാപത്തിലും വീടുകള്‍ നഷ്ടപ്പെട്ടവര്‍ മുതല്‍ രോഹിത് വെമുലയുടെ കുടുംബം വരെ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി.

2009ല്‍ വിടപറഞ്ഞ മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായി 2011ലാണ് ബൈത്തുറഹ്മ പദ്ധതി പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലയിലെ നിര്‍ധനര്‍ക്ക് 151 വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയായിരുന്നു തുടക്കം. പിന്നീട് മറ്റു ജില്ലകളിലേക്കും സംസ്ഥാനത്തിന് പുറത്തേക്കും പദ്ധതി വ്യാപിപ്പിച്ചു. 8 മുതല്‍ 15 ലക്ഷം രൂപ വരെ ചെലവഴിച്ചുള്ളതാണ് ഓരോ വീടുകളും.

ചെന്നൈയില്‍ വെള്ളപ്പൊക്കത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ക്ക് ബൈത്തുറഹ്മകള്‍ നിര്‍മ്മിച്ചു നല്‍കി. മുസഫര്‍ നഗര്‍ കലാപത്തിന്‍റെ ഇരകള്‍ക്കായി 61 വീടുകളാണ് നല്‍കിയത്. രോഹിത് വെമുലയുടെ കുടുംബത്തിനും ബൈത്തുറഹ്മ നല്‍കി. എട്ട് വര്‍ഷം കൊണ്ട് നിര്‍മ്മിച്ച ബൈത്തുറഹ്മകളുടെ എണ്ണം എത്രയാണെന്ന് ചോദിച്ചാല്‍ ലീഗ് നേതൃത്വത്തിന് അറിയില്ല. 10000 കടന്നു എന്നാണ് ഏകദേശ കണക്ക്.