LiveTV

Live

Kerala

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം; പ്രതിഷേധം ശക്തമാക്കി സംഘടനകൾ

എൽ.ഡി.എഫ് വ്യാഴാഴ്ച വിമാനത്താവളത്തിലേക്ക് മാർച്ച് നടത്തും. 

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം; പ്രതിഷേധം ശക്തമാക്കി സംഘടനകൾ

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ സമരം ശക്തമാക്കി വിവിധ സംഘടനകൾ. എൽ.ഡി.എഫ് വ്യാഴാഴ്ച വിമാനത്താവളത്തിലേക്ക് മാർച്ച് നടത്തും. എന്നാല്‍ വിഷയത്തില്‍ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്ന് കോൺഗ്രസ് ആരോപിച്ചു.

സാമ്പത്തിക ലേലത്തിൽ ഒന്നാമതെത്തിയ അദാനിക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല കിട്ടുമെന്ന് ഉറപ്പായെങ്കിലും പ്രതിഷേധ സമരം കൂടുതൽ ശക്തമാവുകയാണ്. വിമാനത്താവള ജീവനക്കാരുടെ നേതൃത്വത്തിൽ റിലേ നിരാഹാര സമരം ആരംഭിച്ചു. വിമാനത്താവള ടാക്സി തൊഴിലാളികളും സത്യഗ്രഹത്തിലാണ്. ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര സർക്കാരിനെതിരെ എൽ.ഡി.എഫും യു.ഡി.എഫും തെരഞ്ഞെടുപ്പിൽ സ്വകാര്യവത്കരണം ആയുധമാക്കുകയാണ്. പ്രശ്നത്തിൽ സർവകക്ഷിയോഗം വിളിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

കേന്ദ്രത്തിനൊപ്പം ചേർന്ന് സ്ഥലം എം.പി ശശി തരൂരും സ്വകാര്യവത്കരണ നീക്കത്തെ അനുകൂലിക്കുന്നെന്നാണ് എൽ.ഡി.എഫ് വാദം. സ്വകാര്യവത്കരണ നടപടി ഹൈക്കോടതി സ്റ്റേ ചെയ്യാത്തതിനാൽ സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആക്ഷൻ കൗൺസിൽ.

Also read: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഉറപ്പിച്ച് അദാനി ഗ്രൂപ്പ്

Also read: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകാനുള്ള നീക്കം നാടകമെന്ന് മുഖ്യമന്ത്രി