LiveTV

Live

Kerala

കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം വെെകുന്നു; ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍

തൽക്കാലം തസ്തികയിലേക്കുള്ള നിയമനം വേണ്ടെന്നാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് കത്തയച്ചിട്ടുള്ളതെന്ന് പി.എസ്.സി പറുയുന്നു

 കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം വെെകുന്നു; ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍

കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ തസ്തികയിലേക്ക് നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രതിഷേധത്തിൽ. അഞ്ച് വർഷമായിട്ടും പി.എസ്. സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ലെന്നാണ് ഇവരുടെ പരാതി. 250 ഒഴുവുകളിലേക്കാണ് നിയമനം നടത്തേണ്ടത്.

കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ ഗ്രേഡ് 2 നിയമനത്തിനായി 2014ലാണ് പി.എസ്.സി വിജ്ഞാപനമിറക്കിയത്. 2015ൽ പരീക്ഷയും നടത്തി. 2018ൽ ഷോർട്ട് ലിസ്റ്റും പ്രസിദ്ധീകരിച്ചു. എന്നാൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കഴിഞ്ഞ് നാളിതുവരെയായിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ പി.എസ്.സി തയ്യാറായിട്ടില്ല

പി.എസ്.സി യുടെ നടപടിക്കെതിരെ ഉദ്യോഗാർത്ഥികൾ പി.എസ്.സി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ചു. തസ്തികയിലേക്കുള്ള നിയമനം തൽക്കാലം വേണ്ടെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് കത്തയച്ചിട്ടുണ്ടെന്നാണ് പി.എസ്.സി നൽകുന്ന വിശദീകരണം