LiveTV

Live

Kerala

ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

ബാങ്ക് ജപ്തി നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് വിഷം കഴിച്ച അടിമാലി സ്വദേശി സുരേന്ദ്രന്‍ മരിച്ചു. 

ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. ബാങ്ക് ജപ്തി നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് വിഷം കഴിച്ച അടിമാലി സ്വദേശി സുരേന്ദ്രന്‍ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുരേന്ദ്രന്‍. ഇതോടെ രണ്ട് മാസത്തിനിടെ കടബാധ്യത മൂലം ഇടുക്കിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം ആറായി

കടബാധ്യത മൂലം കര്‍ഷകരുടെ ആത്മഹത്യ ഇടുക്കിയില്‍ തുടര്‍ക്കഥയാവുകയാണ്. ദേവികുളം കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍നിന്ന് പെണ്‍മക്കളുടെ വിവാഹ ആവശ്യത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാലാണ് സുരേന്ദ്രന്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു. ബാങ്കില്‍നിന്ന് ജപ്തി നോട്ടീസ് വന്നതായും ബന്ധുക്കള്‍ വ്യക്തമാക്കി.

പത്ത് വര്‍ഷം മുമ്പ് ആറ് ലക്ഷം രൂപ മൂന്നു ഘട്ടങ്ങളിലായാണ് സുരേന്ദ്രന്‍ വായ്പയെടുത്തത്. പലിശ ഉള്‍പ്പെടെ തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി നടപടികള്‍ ഉണ്ടാകുമെന്ന് ബാങ്ക് നോട്ടീസ് മുഖേന അറിയിച്ചിരുന്നു. പ്രളയത്തില്‍ കൃഷിഭൂമി നശിച്ചതിനാല്‍ ഉണ്ടായിരുന്ന വരുമാനവും നഷ്ടപ്പെട്ടു. വായ്പാ തിരിച്ചടവിന് ഒരു മാര്‍ഗവും ഇല്ലാതെവന്നതോടെയാണ് സുരേന്ദ്രന്‍ ആത്മഹത്യ ചെതതെന്ന് ബന്ധുക്കള്‍ പറഞ്ഞു. രണ്ട് മാസത്തിനിടെ കടബാധ്യത കൊണ്ട് ഇടുക്കി ജില്ലയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം ആറായി.