LiveTV

Live

Kerala

ചെന്നൈ-മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്സപ്രസ് പാളം തെറ്റി

ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്

ചെന്നൈ-മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്സപ്രസ് പാളം തെറ്റി

ചെന്നൈ -മംഗാലാപുരം സൂപ്പര്‍ ഫാസ്റ്റ് മെയില്‍ പാളം തെറ്റി. ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് പാളം തെറ്റിയത്. ആര്‍ക്കും പരിക്കില്ല. ബദല്‍ പാതയിലൂടെ ട്രയിന്‍ ഗതാഗതം പുനസ്ഥാപിച്ചു.

ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന ചെന്നൈ -മംഗാലാപുരം സൂപ്പര്‍ ഫാസ്റ്റ് മെയിലാണ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാളം തെറ്റിയത്. രാവിലെ ആറരയോടെയായിരുന്നു അപകടം. എന്‍ജിനു പിറകിലെ രണ്ട് ബോഗികളാണ് പൂര്‍ണമായും പാളം തെറ്റിയത്. പാര്‍സല്‍ കോച്ചും ജനറല്‍ കമ്പാര്‍ട്ട്മെന്റുമാണ് പാളം തെറ്റിയത്. ആര്‍ക്കും കാര്യമായ പരിക്കില്ല.ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രയിന്‍ നിര്‍ത്തേണ്ടതിനാല്‍ വേഗത കുറവായിരുന്നു. അതിനാല്‍‌ വന്‍ ദുരന്തം ഒഴിവായി. ട്രയിന്‍ പാളം തെറ്റിയതോടെ സമീപത്തെ ഇലക്ട്രിക് പോസ്റ്റും തകര്‍ന്നു. മണിക്കൂറുകളോളം വിവിധ ഭാഗങ്ങളിലേക്കുള്ള ട്രയിന്‍ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് ബദല്‍ പാതയിലൂടെയാണ് ട്രയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്.