LiveTV

Live

Kerala

ചാത്തന്നൂർ സ്പിന്നിങ്ങ് മില്ലിൽ തൊഴിലാളിയുടെ ആത്മഹത്യ ഭീഷണി

മൂന്ന് മാസത്തിലേറെയായി വേതനം ലഭിക്കാത്തതിനെ തുടർന്നായിരുന്നു ഭീഷണി. 

 ചാത്തന്നൂർ സ്പിന്നിങ്ങ് മില്ലിൽ  തൊഴിലാളിയുടെ ആത്മഹത്യ ഭീഷണി

കൊല്ലം ചാത്തന്നൂർ സ്പിന്നിങ്ങ് മില്ലിൽ തൊഴിലാളി കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. മൂന്ന് മാസത്തിലേറെയായി വേതനം ലഭിക്കാത്തതിനെ തുടർന്നായിരുന്നു ഭീഷണി. തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരെത്തി തൊഴിലാളികളുമായി സംസാരിച്ച് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.