LiveTV

Live

Kerala

മൂന്നാം സീറ്റ്; ലീഗിന് സാധ്യതയില്ലെന്ന സൂചനകൾ നൽകി കോൺഗ്രസ് നേതാക്കൾ

മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് സമാപന സമ്മേളനത്തിൽ പ്രസംഗിച്ച രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും രണ്ടു സീറ്റുകളുടെ കാര്യം എടുത്തുപറഞ്ഞാണ് പ്രസംഗിച്ചത്. 

മൂന്നാം സീറ്റ്; ലീഗിന് സാധ്യതയില്ലെന്ന സൂചനകൾ നൽകി കോൺഗ്രസ് നേതാക്കൾ

മൂന്നാം സീറ്റ് വിഷയത്തിൽ ലീഗിന് സാധ്യതയില്ലെന്ന സൂചനകൾ നൽകി ലീഗ് വേദിയിൽ കോൺഗ്രസ് നേതാക്കൾ. മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് സമാപന സമ്മേളനത്തിൽ പ്രസംഗിച്ച രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും രണ്ടു സീറ്റുകളുടെ കാര്യം എടുത്തുപറഞ്ഞാണ് പ്രസംഗിച്ചത്. എന്നാൽ മുന്നണിയെ സമ്മർദ്ദത്തിലാക്കാതെ ദേശീയതലത്തിൽ കൂടുതൽ സീറ്റുകൾ നേടാനാണ് ലീഗ് ശ്രമം.

മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന് സമാപന വേദിയിൽ മുഖ്യാതിഥികളായി പങ്കെടുത്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ലീഗിന് രണ്ടുസീറ്റ് മാത്രമാണെന്ന് പരോക്ഷ സൂചനകൾ നൽകിയാണ് പ്രസംഗിച്ചത്. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ ശക്തിയെ പരാമർശിക്കുമ്പോൾ കെ.സി വേണുഗോപാൽ രണ്ട് സീറ്റിന്റെ കാര്യം എടുത്തു പറഞ്ഞു.

പിന്നീട് പ്രസംഗിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മലപ്പുറത്തെ രണ്ടു സീറ്റുകളെന്ന് എടുത്തു പറഞ്ഞാണ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ സംബന്ധിച്ച് സംസാരിച്ചത്. അതേസമയം കേരളത്തിൽ മൂന്നാമതൊരു സീറ്റിന് സമ്മർദ്ദം ചെലുത്തില്ലെന്നാണ് കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ സൂചന നൽകുന്നത്. ദേശീയ തലത്തിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കുമെന്നാണ് സമ്മേളനത്തിനു മുമ്പ് ഇത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ബി.ജെ.പിക്കെതിരെ ഒരുമിച്ച് നിൽക്കേണ്ട സാഹചര്യത്തിൽ മൂന്നാം സീറ്റിൽ ലീഗ് കടുത്ത സമ്മർദ്ദം ചെലുത്തില്ലെന്ന സൂചനയാണിത്.