LiveTV

Live

Kerala

കേരള കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ കോണ്‍‍ഗ്രസ് ശ്രമിക്കുന്നുവെന്ന് കോടിയേരി

പി.ജെ ജോസഫിനാണ് രമേശ് ചെന്നിത്തലയുടെ പിന്തുണയെന്നും കോടിയേരി പറഞ്ഞു. 

കേരള കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ കോണ്‍‍ഗ്രസ് ശ്രമിക്കുന്നുവെന്ന് കോടിയേരി

കേരള കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പി.ജെ ജോസഫിനാണ് രമേശ് ചെന്നിത്തലയുടെ പിന്തുണയെന്നും കോടിയേരി പറഞ്ഞു. അധിക സീറ്റ് വേണമെന്ന പി.ജെ ജോസഫിന്റെ ആവശ്യത്തില്‍ കേരള കോണ്‍ഗ്രസ് പിളരില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കേരള കോണ്‍ഗ്രസിനെ എല്ലാ കാലത്തും പിളര്‍ത്തിയത് കോണ്‍ഗ്രസാണ്. ജോസഫിന് പിന്തുണ നല്‍കിയാണ് ചെന്നിത്തല ഇപ്പോള്‍ പിളര്‍പ്പിന് ശ്രമിക്കുന്നത്. നിലവില്‍ പാര്‍‌ട്ടിയെ ഒറ്റക്ക് കൊണ്ടുപോകാന്‍ പി.ജെ ജോസഫിന് കഴിയില്ല. കേരള കോണ്‍ഗ്രസില്‍ ഉണ്ടായ പുതിയ പ്രശ്നങ്ങള്‍ക്ക് കാരണം ബാഹ്യ ശക്തികളാണെന്നും കോടിയേരി കോട്ടയത്ത് പറഞ്ഞു.

പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ കേരള കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്ന് ചെന്നിത്തല പറഞ്ഞു . സീറ്റിന്റെ പേരില്‍ കേരള കോണ്‍ഗ്രസ് പിളരില്ല. കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യം ഘടകകക്ഷികള്‍ക്ക് നാളെ നടക്കുന്ന യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കാമെന്നും ചെന്നിത്തല പറഞ്ഞു.