LiveTV

Live

Kerala

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാനൊരുങ്ങി  കെ. സുരേന്ദ്രന്‍ 

അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ പിന്‍വലിക്കുന്ന കാര്യം കോടതിയെ അറിയിക്കും.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാനൊരുങ്ങി  കെ. സുരേന്ദ്രന്‍ 

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ച് കെ സുരേന്ദ്രന്‍. കേസ് അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ കേസ് പിന്‍വലിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. അടുത്ത തവണ പരിഗണിക്കുമ്പോള്‍ ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും കെ സുരേന്ദ്രന്‍ അറിയിച്ചു.

2016ല്‍ മഞ്ചേശ്വരത്ത് നടന്ന തെരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് കെ സുരേന്ദ്രന്‍ പി.വി അബ്ദുള്‍ റസാഖിനോട് തോറ്റത്. തെരഞ്ഞെടുപ്പില്‍ മരിച്ചവരുടേയും വിദേശത്തുള്ളവരുടേയും കള്ളവോട്ടുകള്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്‍റെ ആരോപണം. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ സമന്‍സ് അയച്ചിട്ടും പലരും ഹാജരാകാത്ത സാഹചര്യത്തില്‍ കേസ് നീണ്ടു. ഇതോടെയാണ് കേസ് പിന്‍വലിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ കെ സുരേന്ദ്രന്‍ തീരുമാനിച്ചത്.

259 പേരെ വിസ്തരിക്കണമെന്നായിരുന്നു സുരേന്ദ്രന്റെ ആവശ്യം. ഇതില്‍ 174 പേരെ മാത്രമേ വിസ്തരിക്കാന്‍ സാധിച്ചുള്ളൂ. 11 പേരെ ഒഴിവാക്കുകയും ചെയ്തു. നേരത്തെ അബ്ദുള്‍ റസാഖ് എം.എല്‍.എ മരണപ്പെട്ടപ്പോള്‍ കേസ് പിന്‍വലിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചിരുന്നു. അന്ന് കേസുമായി മുന്നോട്ട് പോകാനായിരുന്നു സുരേന്ദ്രന്റെ തീരുമാനം. കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായാല്‍ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കും.