LiveTV

Live

Kerala

ലോക്സഭാ തെരഞ്ഞെടുപ്പില്‍ അപരന്‍മാര്‍ തോല്‍പ്പിച്ച സ്ഥാനാര്‍ത്ഥികള്‍

2009ല്‍ പി.എ മുഹമ്മദ് റിയാസിനെതിരെ വന്നത് 4 റിയാസുമാര്‍. അതിലൊരാളുടെ പേര് പി.എ മുഹമ്മദ് റിയാസ് എന്ന് തന്നെ...

ലോക്സഭാ തെരഞ്ഞെടുപ്പില്‍ അപരന്‍മാര്‍ തോല്‍പ്പിച്ച സ്ഥാനാര്‍ത്ഥികള്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ അപരന്‍മാര്‍ തോല്‍പ്പിച്ച നേതാക്കളെ നോക്കിയാല്‍ വി.എം സുധീരനിലും പി.എ മുഹമ്മദ് റിയാസിലുമാണ് അത് എത്തി നില്‍ക്കുക. 2009ല്‍ കോഴിക്കോട്ടെ എല്‍.ഡി.എഫ് സഥാനാര്‍ത്ഥിയായിരുന്ന പി.എ മുഹമ്മദ് റിയാസിനെതിരെ മത്സരിച്ചത് നാല് അപരന്മാര്‍. എല്ലാവരും കൂടി 4843 വോട്ട് പിടിച്ചു. റിയാസിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ അന്ന് ജയിച്ചത് വെറും 838 വോട്ടിനാണ്. റിയാസ് മത്സരിച്ചാല്‍ ഇത്തവണയും മത്സരിക്കാനൊരുങ്ങുകയാണ് അന്നത്തെ അപരന്മാരില്‍ ഒരാളായ കെ മുഹമ്മദ് റിയാസ്.

സാധാരണ ഗതിയില്‍ അപരന്മാരെ നിര്‍ത്തല്‍ എതിര്‍ പാര്‍ട്ടിക്കാരുടെ പണിയാണ്. സ്ഥാനാര്‍ത്ഥിയുടെ ഇനീഷ്യല്‍ വരെ നോക്കി എവിടെ നിന്നെങ്കിലും ആളെ കണ്ടെത്തും. അങ്ങനെ 2009ല്‍ പി.എ മുഹമ്മദ് റിയാസിനെതിരെ വന്നത് 4 റിയാസുമാര്‍. അതിലൊരാളുടെ പേര് പി.എ മുഹമ്മദ് റിയാസ് എന്ന് തന്നെ. പി മുഹമ്മദ് റിയാസും, കെ മുഹമ്മദ് റിയാസും, റിയാസുമായിരുന്നു സാക്ഷാല്‍ പി.എ മുഹമ്മദ് റിയാസിന്റെ പാര്‍ലമെന്റ് സ്വപ്നങ്ങള്‍ തല്ലിക്കെടുത്തിയ മറ്റ് റിയാസുമാര്‍. 1026 വോട്ട് കിട്ടിയ കെ മുഹമ്മദ് റിയാസിനെ കണ്ടപ്പോള്‍ അന്ന് എന്തിനാണ് മത്സരിച്ചതെന്നാണ് ചോദിച്ചത്.

ഇത്തവണ പി.എ മുഹമ്മദ് റിയാസ് സ്ഥാനാര്‍ത്ഥിയായി ഉണ്ടങ്കില്‍ അപരന്‍ റിയാസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കൂട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്.