LiveTV

Live

Kerala

‘കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ ഘടകകക്ഷികള്‍ക്ക് അവകാശമുണ്ട്’ ബെന്നി ബഹനാന്‍

മുന്നണിയെ ബാധിക്കുന്ന തരത്തില്‍ കേരള കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ വളരുകയാണെങ്കില്‍ കോണ്‍ഗ്രസ് ഇടപെടുമെന്നും...

‘കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ ഘടകകക്ഷികള്‍ക്ക് അവകാശമുണ്ട്’  ബെന്നി ബഹനാന്‍

കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനുള്ള അവകാശം ഘടകകക്ഷികള്‍ക്ക് ഉണ്ടെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് വേണ്ട തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. അത് ഘടകകക്ഷികള്‍ മനസ്സിലാക്കും. പി.ജെ ജോസഫ് മത്സരിക്കണമോ വേണ്ടയോ എന്നത് കേരള കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്. മുന്നണിയെ ബാധിക്കുന്ന തരത്തില്‍ കേരള കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ വളരുകയാണെങ്കില്‍ കോണ്‍ഗ്രസ് ഇടപെടുമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.