LiveTV

Live

Kerala

തുടര്‍ച്ചയായ തോല്‍വിക്കിടയിലും ആറ്റിങ്ങലില്‍ വിജയ പ്രതീക്ഷയുമായി കോണ്‍ഗ്രസ്

ആറ്റിങ്ങലില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയര്‍പ്പിക്കാന്‍ ഏറെയില്ല എന്നത് സമീപകാല ചരിത്രം. എന്നാല്‍..

തുടര്‍ച്ചയായ തോല്‍വിക്കിടയിലും ആറ്റിങ്ങലില്‍ വിജയ പ്രതീക്ഷയുമായി കോണ്‍ഗ്രസ്

തുടര്‍ച്ചയായ തോല്‍വിക്കിടയിലും വിജയ പ്രതീക്ഷയുമായി ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം സജീവമായി. മികച്ച സ്ഥാനാര്‍ഥിയെ രംഗത്തിറക്കി രാഷ്ട്രീയ പോരാട്ടം കാഴ്ചവെക്കാനായാല്‍ വിജയം അപ്രാപ്യമല്ലെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

1989ല്‍ തലേക്കുന്നില്‍ ബഷീര്‍ വിജയിച്ച ശേഷം ആറ്റിങ്ങലില്‍ നിന്ന് കോണ്‍ഗ്രസ് എം.പി ഉണ്ടായിട്ടില്ല. നല്ല ഇടത് അടിത്തറയുള്ള മണ്ഡലം. ഇത്തവണത്തെ നിയസമഭാ ചരിത്രം പരിശോധിച്ചാല്‍ ഏഴില്‍ 6 മണ്ഡലങ്ങളും ഇടതുപക്ഷത്തിനൊപ്പം. ആറ്റിങ്ങലില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയര്‍പ്പിക്കാന്‍ ഏറെയില്ല എന്നത് സമീപകാല ചരിത്രം. എന്നാല്‍ ഇത്തവണ ഈ ചരിത്രം മാറ്റാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ശബരിനാഥ് വിജയിച്ച അരുവിക്കരക്കൊപ്പം, കാട്ടാകട, വര്‍ക്കല, നെടുമങ്ങാട് മണ്ഡലങ്ങള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വാമനപുരം മേഖലകളിലെ ഇടത് സ്വാധീനത്തെ ഇതിലൂടെ തിരിച്ചുപിടിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.

മണ്ഡലത്തിലെ ജാതി സമുദായ സമവാക്യങ്ങളെ പിന്തുണക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥി കൂടി ലഭിച്ചാല്‍ ഒരു കൈ നോക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. അടൂര്‍ പ്രകാശ് എം.എല്‍.എയുടെ പേരാണ് പരിഗണനാപട്ടികയില്‍ മുന്നില്‍. അര ഡസനോളം മറ്റു നേതാക്കളും സീറ്റിനായി ശ്രമിക്കുന്നു. ആറ്റിങ്ങല്‍ ബാലികേറാമലയാകില്ല ഇത്തവണയെന്നാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്‍റെ കണക്ക്കൂട്ടല്‍.